Business Economy India International News

പശ്ചിമേഷ്യൻ സംഘർഷം; ട്രംപുമായി ചർച്ച നടത്തി മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫോൺ വഴി ആശയവിനിമയം നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണ പുരോഗതിയും ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്തു.

വിവിധ മേഖലകളിൽ ഇന്ത്യ-അമേരിക്ക ബന്ധത്തിൽ ഉണ്ടായ പുരോഗതിയിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിക്കുകയും, സമഗ്രമായ ഗ്ലോബൽ സ്ട്രാറ്റജിക് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിബദ്ധത ആവശ്യമാണെന്നും പറഞ്ഞു.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യമാണ് ചര്‍ച്ചയിൽ പ്രധാനമായും ഉയർന്നത്. ആഗോള വ്യാപാരത്തിനും ഇന്ധന വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് തുറന്ന് സുരക്ഷിതമായ നിലയിൽ തുടരേണ്ടതിൻ്റെ ആവശ്യകത ഇരുവരും ചൂണ്ടിക്കാട്ടി.

സംഭാഷണത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ പ്രധാനമന്ത്രി, ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *