കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ ആശ്വാസം. ഇന്ന് പവന് ₹360 കുറഞ്ഞ് ഒരു പവന്റെ വില ₹1,24,680 ആയി. ഗ്രാമിന് ₹45 കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ₹15,585 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ കുതിപ്പിന് പിന്നാലെയാണ് വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയത്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശക്തമായതിനെ തുടർന്ന് ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ മാത്രം ₹8,440യുടെ വർധനവാണ് ഉണ്ടായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്. ശനിയാഴ്ച മാത്രം രണ്ട് ഘട്ടങ്ങളിലായി ₹5,240 വരെ പവന് വർധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ ₹1,31,160യാണ് ഇതുവരെ ഉണ്ടായ ഏറ്റവും ഉയർന്ന വില. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.





