എഐഎഡിഎംകെ-എന്‍ഡിഎ സഖ്യത്തിന് വേണ്ടി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാഗര്‍കോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി പിന്നീട് തമിഴ്‌നാട്ടിലേക്ക് പോകും. അതിനാല്‍ നാളെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ ഉച്ചക്ക് 11.30 മുതല്‍ രാത്രി 7 വരെയാണ് ഗതാഗത നിയന്ത്രണം. പാര്‍ക്കിംഗ് നിരോധിച്ച, ഗതാഗത ക്രമീകരണമുള്ള പ്രധാന റോഡുകളിലൊന്നും നാളെ റോഡിന്റെ ഇരുവശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ല. നിയമം ലംഘിക്കുന്നവരെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്- ചാക്ക- ബേക്കറി ജംഗ്ഷന്‍-വിമന്‍സ് കോളേജ് ജംഗ്ഷന്‍-തമ്പാനൂര്‍ ഫ്‌ലൈ ഓവര്‍-കിള്ളിപ്പാലം- പള്ളിച്ചല്‍ റോഡ് ചാക്ക-അനന്തപുരി ഹോസ്പിറ്റല്‍ റോഡ്, ചാക്ക- വെണ്‍പാലട്ടം-കിംസ് ആശുപത്രി റോഡ് പള്ളിമുക്ക്-കുമാരപുരം-മെഡിക്കല്‍ കോളേജ് ആശുപത്രി റോഡ് എന്നീ റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കുമെന്ന് പോലീസ് അറിയിച്ചു. ശംഖുമുഖം, ചാക്ക, വഴുതക്കാട്, പൂജപ്പുര, തമ്പാനൂര്‍, നേമം തുടങ്ങി വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണമുണ്ട്.





