India News Politics

എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

16-ാമത് അസം നിയമസഭയുടെ ആദ്യ ദിനത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. പ്രോടെം സ്പീക്കർ ചന്ദ്ര മോഹൻ പട്ടോവാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

അസമീസ് ഭാഷയിലാണ് ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്തത്. അംഗങ്ങൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന അംഗീകൃത ഭാഷകളിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് പ്രോടെം സ്പീക്കർ അറിയിച്ചു.

മുഖ്യമന്ത്രിക്കു പിന്നാലെ മറ്റ് എംഎൽഎമാരും അസമീസ്, ബംഗാളി, ബോഡോ, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ സത്യപ്രതിജ്ഞ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *