Kerala News

സർക്കാർ പാസാക്കിയ നിയമം സർക്കാർ തന്നെ തെറ്റിച്ചുകൊണ്ട് വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് കേരളത്തിൽ നിലവിലുള്ളതെന്ന് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.കെ അനീഷ് കുമാർ.

തൃശ്ശൂർ പുഴക്കലിൽ ഉള്ള വ്യാവസായിക വകുപ്പിന്റെ കീഴിലുള്ള ഭൂമി മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനീഷ് കുമാർ.തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടുവന്ന സർക്കാർ തന്നെയാണ് പുഴക്കലിലുള്ള 10 ഏക്കറോളം വരുന്ന തണ്ണീർത്തടം മണ്ണിട്ട് നികത്തി പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്ന് അനീഷ് കുമാർ പറഞ്ഞു.

കിൻഫ്ര വ്യവസായ പാർക്കിൻ്റെ മറവിൽ പുഴയ്ക്കൽ പാടം മണ്ണിട്ടുനികത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി
BJP മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

പുഴയ്ക്കൽ കിൻഫ്ര വ്യവസായ പാർക്കിൻ്റെ പുറക് വശത്തുള്ള ഏക്കർക്കണക്കിന് വരുന്ന പാടശേഖരം നിയമപാലകരായ സർക്കാർ തന്നെ വ്യാപകമായി മണ്ണിട്ട് നികത്തി കൊണ്ടിരിക്കുകയാണ് നിയമം നടപ്പിലാക്കേണ്ടവർ തന്നെ നിയമ ലംഘനം നടത്തി കൊണ്ടിരിക്കുന്നു. 2018 മുതൽ വളരെ ശക്തമായ രീതിയിൽ വെള്ളപ്പൊക്കം അനുഭവിക്കുന്ന മേഖലകളായ പൂങ്കുന്നം ഡിവിഷൻ, കുട്ടൻകുളങ്ങര ഡിവിഷൻ അയ്യന്തോൾ ഡിവിഷൻ ,പുതൂർക്കര ഡിവിഷൻ എന്നിവടങ്ങളിലെ മൂവായിരത്തിലധികം വീടുകളിൽ വെള്ളം കയറുന്ന അവസ്ഥ സംജാതമായിട്ടും അതിനെ മുഖവിലക്കെടുക്കാതെ മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനമെങ്കിൽ ജനകീയമായി അതിനെ നേരിടാനാണ് BJP യുടെ തീരുമാനമെന്നും അനീഷ് കുമാർ കൂട്ടിച്ചേർത്തു. 2018ലെ പ്രളയത്തിനുശേഷം പ്രളയം ഉണ്ടായ മേഖലകളിലെ കാര്യങ്ങൾ പഠിക്കുന്നതിന് വേണ്ടി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയ റിപ്പോർട്ട് പ്രകാരം പുഴയ്ക്കൽ പാടശേഖരം വ്യാപകമായി മണ്ണിട്ട് നടത്തിയത് കൊണ്ടാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത് എന്നാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിയമലംഘനത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അനീഷ് കുമാർ സൂചിപ്പിച്ചു. വെള്ളക്കെട്ട് രൂക്ഷമായി ബാധിക്കുന്ന വിവിധ റെസിഡൻസ് അസ്സോസിയേഷൻ്റെ ഭാരവാഹികൾ BJP യുടെ ഈ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് മണ്ഡലംപ്രസിഡണ്ടുമാരായ രഘുനാഥ് സി മേനോൻ വിപിൻകുമാർ ഐനിക്കുന്നത്ത് സുശാന്ത് ഐനിക്കുന്നത്ത്, മുരളീനാഥ് N P
വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ചന്ദ്രൻ പന്തളത്ത്, രാമകൃഷ്ണൻ, മോഹൻദാസ്, ബാബു പോൾ, രാധാകൃഷ്ണൻ തുടങ്ങിയവർ ബി.ജെ.പി ജില്ല പ്രസിഡൻ്റ് അനീഷ് കുമാറിനൊപ്പം സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *