Culture Kerala News

കൃഷ്ണഗീതി ദിനം: ഉപന്യാസ മൽസരത്തിൽ പങ്കെടുക്കാം

ഗുരുവായൂർ ദേവസ്വം കൃഷ്ണഗീതി ദിനാഘോഷത്തിൻ്റെ ഭാഗമായി ഉപന്യാസമത്സരം നടത്തും. പതിനെട്ടു വയസ്സ് പൂർത്തീയായവർക്ക് പങ്കെടുക്കാം. കൃഷ്ണനാട്ടത്തിൽ പൊയ് മുഖങ്ങളുടെയും അംഗചലനങ്ങളുടെയും പ്രസക്തി എന്നതാണ് വിഷയം. മൽസരാർത്ഥികൾ എഴുതി തയ്യാറാക്കിയ 25 പുറത്തിൽ കുറയാത്തതും 40 പുറത്തിൽ കവിയാത്തതുമായ ഉപന്യാസങ്ങൾ, വിശദമായ ബയോഡാറ്റ സഹിതം അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ PO-680 101 എന്ന വിലാസത്തിൽ അയക്കണം.
2026 നവംബർ 5 ന് വൈകിട്ട് 5 മണിക്ക് മുൻപായി ഉപന്യാസങ്ങൾ ലഭിച്ചിരിക്കണം. ദേവസ്വം ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഉപന്യാസ രചനാ മൽസരത്തിൽ പങ്കെടുക്കുവാൻ അനുമതിയില്ല.

Leave a Reply

Your email address will not be published. Required fields are marked *