Kerala News Politics

ബിജെപി തൃശ്ശൂരിൽ നേടിയത് ഐതിഹാസിക വിജയം അഡ്വ. കെ.കെ. അനീഷ് കുമാർ

ബിജെപി തൃശ്ശൂരിൽ നേടിയത് ഐതിഹാസിക വിജയം അഡ്വ. കെ.കെ. അനീഷ് കുമാർ. തൃശ്ശൂർ നമോ ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ കെ അനീഷ് കുമാർ. ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടുമെന്ന് ഇടത് വലത് മുന്നണികൾ അവകാശപ്പെട്ടു. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്നും പരാജയപ്പെട്ടതിന്റെ മനോനില വീണ്ടെടുക്കാൻ വിഎസ് സുനിൽകുമാറിന് സാധിച്ചിട്ടില്ല. കെ. മുരളീധരൻ സമചിത്തത വീണ്ടെടുത്തിട്ടുണ്ട് തിരഞ്ഞെടുപ്പിലും പാർട്ടിയിലും സുനിൽ കുമാറിന് വലിയ തിരിച്ചടികൾ ഏറ്റുവാങ്ങുന്നു. അതിലെ വിഷമം ആണ് ഇപ്പോഴത്തെ ആരോപണങ്ങൾ വി.എസ് സുനിൽ കുമാർ തൃശൂരിലെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു. ജനവിധി അംഗീകരിക്കാൻ സുനിൽ കുമാർ തയ്യാറായിട്ടില്ല. സുനിൽകുമാർ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസ് കൊടുത്തിട്ടില്ല. പരാതി കൊടുത്തെന്ന് കള്ളം പറയുകയാണ് സുനിൽകുമാർ ചെയ്യുന്നതെന്ന് അനീഷ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ചു എന്നാണ് സുനിൽ കുമാറിന്റെ പരാതി. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒന്നും തെളിവില്ല ധൈര്യമുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കണം. തെളിവില്ലാത്തതുകൊണ്ടാണ് ഇടത് വലത് മുന്നണികൾ ഒളിച്ചോടുന്നത്
1275 ബൂത്ത് തൃശൂർ ഉണ്ട്. ഒരു ബൂത്തിലാണ് പേരിലെങ്കിലും പരാതിയുള്ളത്
1274 ബൂത്തിലും ഒരു പരാതിയുമില്ല കള്ള വോട്ട് എന്നു പറയുന്നത്. ജനവിധിയെ അപമാനിക്കലാണ് എ. വിജയരാഘവന്റെയും പ്രൊഫസർ ബിന്ദുവിന്റെയും ബൂത്ത് 52 ൽ ബി ജെ പി ആണ് ലീഡ് മുൻ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ 53 ആം നമ്പർ ബൂത്തിൽ ബി ജെ പി ആണ്ലീഡ്. സിപിഎം നേതാവ് എം കെ കണ്ണന്റെ 34 ആം ബൂത്തിൽ ബി ജെ പി ആണ് ലീഡ്. മന്ത്രി കെ രാജന്റെ ബൂത്തിൽ ബി ജെ പി ആണ് ലീഡ് ഇവിടെയെല്ലാം നേതാക്കന്മാർക്ക് പരാതി ഒന്നുമില്ല . തൃശ്ശൂർ മണ്ഡലത്തിലെ ഗുരുവായൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ട് ചേർത്തത്. അവിടെ ലീഡ്‌ ചെയ്തത് കെ മുരളീധരനാണ് അങ്ങനെയാണെങ്കിൽ അവിടെ കള്ളവോട്ട് ചേർത്തിട്ടാണോ യുഡിഎഫ് ലീഡ് ചെയ്തത് എന്ന് അനീഷ് കുമാർ ചോദിച്ചു.

ത്രിതല പഞ്ചായത്ത് വോട്ടർ പട്ടികയിൽ സിപിഎമ്മിന്റെ വ്യാപക ക്രമക്കേട് നടക്കുന്നത് വാടക വീട് എവിടെ കണ്ടാലും സിപിഎം കള്ള വോട്ട് ചേർക്കുന്നു,
ടി എൻ പ്രതാപന്റെ ചേട്ടന്റെ മകൾക്ക് രണ്ടു വാർഡുകളിൽ വോട്ട് ഉണ്ട് തെളിവുകളെല്ലാം എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് എതിരെയാണ് അതു മറച്ചുവെക്കാൻ വേണ്ടിയിട്ടാണ് സുരേഷ് ഗോപിയുടെ വിജയത്തെ കള്ളവോട്ടിന്റെ പേരിലാണെന്ന് പറഞ്ഞ് അപമാനിക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ ബിജെപി ശക്തമായ നിയമനടപടിയായി മുന്നോട്ടു പോകും എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ കെ അനിഷ് കുമാർ പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ ആർ ഹരി ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോൻ പറമ്പിൽ ജില്ലാ സെക്രട്ടറി റോഷൻ എൻ ആർ എന്നിവരും പത്രസമ്മേളനത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *