Business Economy Kerala News

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് ₹45 ഉയർന്നതോടെ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിൻ്റെ വില ₹14,660 ആയി. എട്ട് ഗ്രാമിന് ₹1,17,280 രൂപയാണ് ഇന്നത്തെ നിരക്ക്.

18 കാരറ്റ് സ്വർണം ഗ്രാമിന് ₹12,110 രൂപയും എട്ട് ഗ്രാമിന് ₹96,880 രൂപയുമാണ് വില.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ₹285 രൂപയും എട്ട് ഗ്രാമിന് ₹2,280 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.

ആഗോള വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നതെന്ന് വ്യാപാരികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *