തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ ചേമ്പറിൽ വാഴ നട്ട് യുവമോർച്ച പ്രതിഷേധം. തൃശ്ശൂർ കോർപ്പറേഷൻ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ മേയറുടെ ചേബർ ഉപരോധിച്ചു. യുവ മോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മാരുതിയൂർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് മാരായ രഘുനാഥ് സി മേനോൻ, വിപിൻഐനീക്കുന്നത്, ബിജെപി സംസ്ഥാന സമിതി അംഗം പ്രിന്റു മഹാദേവ് എന്നിവർ പ്രസംഗിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി മനു പള്ളത്ത്, നിമേഷ് പല്ലിശ്ശേരി, സുജിത് കുട്ടനെല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി നിമേഷ്, നന്ദകുമാർ , എന്നിവർ നേതൃത്വം നൽകി.





