സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എഡിജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയുന്നത്. പി.ശശിയാവട്ടെ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. മുഖ്യമന്ത്രി മാറിയാൽ മാത്രമേ പൊലീസിലെ മാഫിയകൾക്കെതിരായ അന്വേഷണം കൃത്യമായി നടക്കുകയുള്ളൂ. ഭരണകക്ഷി എംഎൽഎ ഉയർത്തിയ ഗൗരവതരമായ ആരോപണത്തിൽ പോലും ഒരു നടപടിയുമെടുക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. ഗുണ്ടാ- മാഫിയ- സ്വർണ്ണക്കള്ളക്കടത്ത് സംഘമായി പൊലീസ് അധപതിച്ചു കഴിഞ്ഞുവെന്നാണ് സിപിഎം സഹയാത്രികനായ എംഎൽഎ പറയുന്നത്. കള്ളൻമാരേതാണ് പൊലീസേതാണെന്ന് മനസിലാകാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ദാവൂദ് ഇബ്രാഹിമിനെ പോലെയാണ് കേരളത്തിലെ എഡിജിപിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി പറഞ്ഞിരിക്കുകയാണ്. രാജ്യദ്രോഹിയാണ് എഡിജിപിയെന്ന ഭരണകക്ഷി എംഎൽഎയുടെ ആരോപണം ഗൗരവതരമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണത്തിനെതിരെ പോലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം കേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങളോട് മാത്രം പ്രതികരിക്കാത്തത് ഞെട്ടിക്കുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. സ്ത്രീ സുരക്ഷയെന്നത് ഈ സർക്കാരിന്റെ നിഘണ്ടുവിൽ പോലുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ മുഖം നഷ്ടമായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
പ്രശസ്ത മമ്മിയൂർ കളരിയിൽ വിജയദശമി ആഘോഷിച്ചു.
പ്രശസ്ത മമ്മിയൂർ കളരിയിൽ ആയുധ അഭ്യാസത്തോടുകൂടി വിജയദശമി ആഘോഷിച്ചു. അഡ്വക്കേറ്റ് രമേഷ് പണിക്കർ രാജേഷ് രഘുലേഷ് ശ്രീഹരി ഗിരീഷ് പണിക്കർ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് പ്രദർശനം നടത്തി. കളരിയിൽ കളരിപ്പയറ്റ് പ്രദർശനത്തിൽ കളരിയിലെ ശിഷ്യന്മാർ പങ്കെടുത്തു തുടർന്ന് അന്നദാനവും നടന്നു.
പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്സി) സന്ദർശിച്ചു
ഏകദേശം 1800 കോടി രൂപയുടെ മൂന്നു സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തുഗംഗൻയാന്റെ പുരോഗതി അവലോകനം ചെയ്യുകയും ബഹിരാകാശ സഞ്ചാരികൾക്കു ‘ബഹിരാകാശയാത്രികരുടെ ചിറകുകൾ’ നൽകുകയും ചെയ്തു “പുതിയ കാലചക്രത്തിൽ, ആഗോളക്രമത്തിൽ ഇന്ത്യ അതിന്റെ ഇടം തുടർച്ചയായി വികസിപ്പിക്കുകയാണ്; ഇതു നമ്മുടെ ബഹിരാകാശപരിപാടിയിൽ വ്യക്തമായി കാണാം” “നാലു നിയുക്ത ബഹിരാകാശയാത്രികർ വെറും നാലുപേരോ വ്യക്തികളോ അല്ല; 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്നതിനുള്ള നാലു ശക്തികളാണ്” “നിയുക്തരായ നാലു ബഹിരാകാശ സഞ്ചാരികൾ ഇന്നത്തെ ഇന്ത്യയുടെ വിശ്വാസം, Read More…
അജിത്കുമാർ അവധി പിൻവലിച്ചുള്ള നീക്കം; സർക്കാരിന് കൂടുതൽ സമ്മർദം, കൂട്ട സ്ഥലംമാറ്റം ഒത്തുതീർപ്പിന്റെ ഭാഗമോ?
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ അവധി അപേക്ഷ പിൻവലിച്ച നീക്കം സർക്കാരിന് കൂടുതൽ സമ്മർദം സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. ഇന്നത്തെ എൽഡിഎഫ് യോഗത്തിന് മുന്നോടിയായി, അവധി പിൻവലിക്കാൻ അജിത്കുമാർ കത്ത് നൽകിയതാണ് ശ്രദ്ധേയമായത്. ഈ നീക്കത്തിന് സർക്കാർ ഉന്നതരുടെ പിന്തുണയില്ലാതെ ഒരിക്കലും നടപ്പാക്കില്ലെന്നാണ് ചില സിപിഎം നേതാക്കളുടെയും ഘടകക്ഷികളുടെയും വിശ്വാസം. മലപ്പുറം എസ്പി എസ്.ശശിധരൻ അടക്കം ആരോപണ വിധേയരായ ചിലർക്ക് സ്ഥലംമാറ്റം നടപ്പാക്കിയിട്ടും, അജിത്കുമാറിന്റെ സ്ഥാനം അതേസമയം കുലുങ്ങിയിരുന്നില്ല. ഇവരുടെ സ്ഥലംമാറ്റം സർക്കാർ പി.വി. അൻവർ എംഎൽഎയുമായി എത്തിച്ച Read More…