തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി Read More…
ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതി ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തി.അടിച്ചമർത്തപ്പെട്ടവരുടെ ജീവിതത്തിൽ അറിവിൻ്റെയും ആത്മാഭിമാനത്തിൻ്റെയും വെളിച്ചം പകർന്ന മഹാനായ സാമൂഹിക പരിഷ്കർത്താവ് ആണ് മഹാത്മ അയ്യങ്കാളി എന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ പി കെ ബാബു, യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ജില്ലാ സെക്രട്ടറി ശ്രീ മുരളി കൊളങ്ങട്ട് അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി ബിനീഷ് കോട്ടപ്പുറം, ബാബു വെളിയന്നൂർ, എന്നിവർ നേതൃത്വം നൽകി.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ നാളെ വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. 604 തദ്ദേശസ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലാണ് വിധിയെഴുത്ത്. 38,994 സ്ഥാനാര്‍ത്ഥികള്‍. പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. ആകെ വോട്ടര്‍മാര്‍ 1,53,37,125. പുരുഷന്മാര് 72,46,269. സ്ത്രീകള്‍ 80,90,746. ട്രാന്‍സ്ജെന്‍ഡേഴ്സ് 161. പ്രവാസി വോട്ടര്‍മാര്‍ 3,293.രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്‍ഡുകള്‍, 77ബ്ലോക്ക് പഞ്ചായത്തിലെ Read More…