ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കാൻ ഫെയ്സ് ആപ്പ് സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ദേവസ്വം താൽപ്പര്യപത്രം ക്ഷണിച്ചു. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. ദേവസ്വം ആവശ്യമായ കസ്റ്ററ്റമൈസേഷൻ സംബന്ധിച്ച വിവരം പങ്കു വെക്കും. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രസൻ്റേഷനുള്ള അവസരം നൽകും. അവലോകനം നടത്തി മികച്ച സംരംഭകരെ തെരഞ്ഞെടുക്കും. പ്രവൃത്തി നടത്തിപ്പിന് താല്പര്യമുള്ളവർ 2026 ഫെബ്രുവരി 17 ന് വൈകിട്ട് 5 മണിക്ക് മുൻപായി താല്പര്യപത്രം സമർപ്പിക്കണം. താൽപ്പര്യപത്രം താഴെ പറയുന്ന ഈ മെയിൽ വിലാസത്തിൽ അയക്കാം. devaswom.guruvayur@gmail.com.
കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമാനുസൃതം നിയമനം ലഭിച്ച യുവാവിന് ഔദ്യോഗിക കൃത്യനിർവ്വഹണം സാധ്യമാകാത്ത അവസ്ഥയുണ്ടായത് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിൽനിന്നും മാറി നിൽക്കേണ്ടി വരികയെന്നത് ആധുനികസമൂഹത്തിന് നിരക്കുന്നതല്ല. കുലം, കുലത്തൊഴിൽ, കുലമഹിമ തുടങ്ങിയ ആശയങ്ങൾ അപ്രസക്തമായ കാലമാണിത്. മാല കെട്ടുന്നതിനുപോലും ജാതിയുടെ അതിർവരമ്പ് നിശ്ചയിക്കുന്നത് കാലത്തിന് നിരക്കുന്ന പ്രവൃത്തിയാണോയെന്ന് ബന്ധപ്പെട്ടവർ പുനർവിചിന്തനം ചെയ്യുമെന്ന് കരുതുന്നു. സംസ്കാരങ്ങളുടെ സംഗമഭൂമിയായാണ് ഇരിങ്ങാലക്കുടയും Read More…
ഡോ. സുകുമാർ അഴീക്കോടിന്റെ തൃശൂർ എരവിമംഗലത്തുള്ള ഭവനവും ഗ്രന്ഥശേഖരവും പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നതിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദുവിന്റെ ഇടപെടൽ. ഭവനവും ഗ്രന്ഥശേഖരവും ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ‘കേരള ലാംഗ്വേജ് നെറ്റ്വർക്ക്’ എന്ന സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായാണ് അഴീക്കോടിന്റെ പേരിലുള്ള ഭാഷാപഠന കേന്ദ്രം പ്രവർത്തിക്കുകയെന്നും മന്ത്രി പ്രഖ്യാപിച്ചു. ഡോ. സുകുമാർ അഴീക്കോടിന്റെ അനുസ്മരണ പരിപാടിയിൽ വെച്ചാണ് അഴീക്കോടിന്റെ ഗ്രന്ഥശേഖരം പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.അതിനോട് ഉടൻ Read More…
കോഴിക്കോട്: ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രകൊള്ളക്കാരനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും ബിജെപി കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെഅദ്ദേഹംപറഞ്ഞു. ശബരിമലയിൽ മാത്രമല്ല കേരളത്തിൽ അങ്ങിങ്ങോളം സ്വർണതട്ടിപ്പ് നടന്നിട്ടുണ്ട്. ബാലുശ്ശേരി കോട്ടയിലും മുക്കത്തും നിർമ്മല്ലൂരിലും ആറൻമുളയിലും ശാസ്താംകോട്ടയിലുമെല്ലാംതട്ടിപ്പ് നടന്നു. പിണറായി വിജയന് സ്വർണം എന്നും ഒരുവീക്ക്നെസാണ്. എവിടെ കണ്ടാലും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വർണം അടിച്ചുമാറ്റും. ഉപദേശകൻമാർ ആരോ സ്വർണത്തിന് പവന് ഒരു ലക്ഷം രൂപയിലെത്തുമെന്ന ഉപദേശം മുഖ്യമന്ത്രിക്ക്കൊടുത്തു കാണും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായി. കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്തുകയും കടത്തിയ സ്വർണം പൊട്ടിച്ച് കൊണ്ടുപോവുകയും ചെയ്യുന്നതും കണ്ണൂരിലെ സിപിഎം ഗുണ്ടകളാണെന്നും സുരേന്ദ്രൻ പറഞ്ഞു. 2018 ശബരിമല കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷമാണ് കേരളത്തിലെ ക്ഷേത്രങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ പിണറായി സർക്കാർ തുടങ്ങുന്നത്. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിൽ നിന്നും സ്വർണം അടിച്ചുമാറ്റാനുള്ള ശ്രമം ആരംഭിക്കുന്നത് ആകാലഘട്ടത്തിലാണ്. ഇത് കേവലം ഉദ്യോഗസ്ഥൻമാരുടെ മാത്രം തട്ടിപ്പല്ല. ദേവസ്വം മന്ത്രിമാരും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ട് നടക്കുന്നതാണ്. അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ക്ഷേത്രങ്ങളിലെ അറ്റകുറ്റപണി നടത്തേണ്ടത് അവിടെ തന്നെയാവണമെന്നാണ് ദേവസ്വം നിയമം. എന്നാൽ ശബരിമലയിൽഇതെല്ലാം ലംഘിക്കപ്പെട്ടു. കായംകുളം കൊച്ചുണിയെല്ലാം പിണറായി വിജയൻറെ മുമ്പിൽ തോറ്റുപോകും. കള്ളൻമാരും കൊള്ളക്കാരുമാണ് കേരളം ഭരിക്കുന്നത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയാതെ ഇതൊന്നും നടക്കില്ല. എല്ലാത്തിൻറെയും ആസൂത്രണം കടകംപള്ളിയാണ്. ഒരു അയ്യപ്പസംഗമം നടത്തിയാൽ ശബരിമലയിൽ ചെയ്ത പാപങ്ങളെല്ലാം മാറുമെന്നാണ് പിണറായി വിജയൻ വിചാരിച്ചത്. എത്ര സംഗമം നടത്തി പമ്പയിൽ കുളിച്ചാലും പിണറായി സർക്കാരിൻറെ പാപം മാറില്ല. കോൺഗ്രസ് ഭരിച്ച സമയത്തും ക്ഷേത്രക്കൊള്ള നടന്നിട്ടുണ്ട്. കോൺഗ്രസുകാരും അമ്പലംവിഴുങ്ങികളാണ്. ഹൈക്കോടതി ഇടപെട്ടതു കൊണ്ട് മാത്രമാണ് ഇത്രയെങ്കിലുംഅന്വേഷണംനടന്നത്. കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെപി പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ പ്രസിഡൻറ് ടി.ദേവദാസ്, നോർത്ത് ജില്ലാ പ്രസിഡൻറ് സിആർ പ്രഫുൽ കൃഷ്ണ, ജില്ലാ പ്രഭാരി കെ.രഞ്ജിത്ത്, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് നവ്യ ഹരിദാസ്, മുതിർന്ന നേതാവ് വിവി രാജൻ, സഹപ്രഭാരി സത്യപ്രകാശ്, ജില്ലാ ജനറൽസെക്രട്ടറിമാരായ ടിവി ഉണ്ണികൃഷ്ണൻ, രമ്യ മുരളി, എം. സുരേഷ് എന്നിവർ സംസാരിച്ചു.