
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 916 ഹാൾമാർക്ക് സ്വർണത്തിന്റെ ഗ്രാമിന് 13,725 രൂപയാണ് വില. ഇതോടെ 8 ഗ്രാമിന്റെ വില 1,09,800 രൂപ ആയി.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,275 രൂപയും 8 ഗ്രാമിന് 90,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 240 രൂപയും 8 ഗ്രാം വെള്ളിക്ക് 1,920 രൂപയുമാണ് ഇന്നത്തെ വില.




