Kerala News

അഡീ. ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ലീവിൽ; ചുമതല മനോജ് ആർ നിർവഹിക്കും

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്നതിനുള്ള മുന്നോടിയായി ലീവിൽ പ്രവേശിച്ചു. ഇതോടെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതല ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ മനോജ് ആർ ന് കൈമാറി. തിരുവനന്തപുരം സ്വദേശിയായ മനോജ് ആർ താൽക്കാലികമായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലകൾ നിർവഹിക്കും.

Kerala News

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് പൊലീസ്

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് പൊലീസ്. നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ടു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉത്തരമേഖലാ ഐജിയുടെ ഉത്തരവനുസരിച്ചു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു ഹൈക്കോടതിയുടെ നിര്‍ദേശം പാലിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും കുറ്റപത്രത്തിന്റെ കരട് തയാറാക്കി പരാതിക്കാരിയെ ബോധ്യപ്പെടുത്തിയ ശേഷമാണു കുറ്റപത്രം സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് വാദം കേള്‍ക്കാനായി ഫെബ്രുവരി 19 ലേക്കു മാറ്റി. കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് Read More…

Kerala News

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രം പി പി ദിവ്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എഡിഎം കൈക്കൂലി വാങ്ങിയതായി കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി നിര്‍ണായകമാണെന്നും ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ദിവ്യയ്ക്ക് Read More…