Kerala News

പ്രസവാവധി സ്ത്രീയുടെ അവകാശം; ഹൈക്കോടതി

കൊച്ചി: പ്രസവാവധിയെ മറ്റ് അവധികള്‍പോലെ കണക്കിലെടുക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രസവാവധി അവകാശമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടല്‍. പ്രസവാവധിയടക്കം ഒരു വര്‍ഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരില്‍ മെഡിക്കല്‍ സയന്‍സില്‍ ഉന്നതപഠനം തുടരാന്‍ അനുവദിക്കാത്തതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) നടത്തുന്ന കോഴ്‌സിലെ പഠനകാലയളവിലെ അവധി സംബന്ധിച്ച വിഷയത്തിലാണ് കോടതി ഇടപെടല്‍. എറണാകുളം സ്വദേശിയായ വനിതാ Read More…

Kerala News

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ മുനമ്പത്തെ വഖഫ് തര്‍ക്കഭൂമിയിലെ താമസക്കാരില്‍നിന്ന് വസ്തു നികുതി ഈടാക്കുന്നതിന് പുറമെ പോക്കുവരവ്, കൈവശ സര്‍ട്ടിഫിക്കറ്റ് പോലുള്ള മറ്റ് റവന്യൂ അവകാശങ്ങളും അനുവദിക്കാനുള്ള ജില്ല കലക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എറണാകുളം ജില്ല കലക്ടര്‍ ജി. പ്രിയങ്ക ഡിസംബര്‍ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് കോടതിയലക്ഷ്യമാണെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്. ഹര്‍ജി ജനുവരി 14ന് വീണ്ടും പരിഗണിക്കും. മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ Read More…

Kerala News

മുനമ്പത്ത് ആശ്വാസം; അന്തിമ വിധി വരുംവരെ കരം സ്വീകരിക്കാം; ഹൈക്കോടതി ഇടക്കാല ഉത്തരവ്

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പ്രദേശവാസികള്‍ക്ക് ആശ്വാസം. തര്‍ക്കഭൂമിയിലെ കൈവശക്കാര്‍ക്ക് കരം ഒടുക്കാമെന്ന് ഹൈക്കോടതി. അന്തിമ വിധി വരുന്നതു വരെ കരം സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. താല്‍ക്കാലികമായെങ്കിലും റവന്യൂ അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ക്കായി മുനമ്പത്ത് 615 കുടുംബങ്ങളാണ് സമരത്തിലുള്ളത്. 2019 ലാണ് വഖഫ് ബോര്‍ഡ് വഖഫ് രജിസ്റ്ററിലേക്ക് മുനമ്പത്തെ ഭൂമി എഴുതി ചേര്‍ക്കുന്നത്. 2022 ല്‍ ആദ്യമായി നോട്ടീസ് ലഭിക്കുമ്പോഴും കരം ഒടുക്കാന്‍ Read More…

Kerala News

ലുലു മാളിലെ പാര്‍ക്കിങ് ഫീസ്: കെട്ടിട ഉടമയ്ക്ക് ഫീസ് പിരിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ലുലു മാളില്‍ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച് ഡിവിഷന്‍ ബെഞ്ച്. ഉപഭോക്താക്കളില്‍ നിന്ന് ലുലു അധികൃതര്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ബില്‍ഡിങ് റൂള്‍സ് എന്നിവയുടെ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ലൈസന്‍സ് പ്രകാരം കെട്ടിട ഉടമയ്ക്ക് പാര്‍ക്കിങ് ഫീസ് പിരിക്കാമെന്ന് നേരത്തേ സിംഗിള്‍ ബെഞ്ചും വിധിച്ചിരുന്നു. അതേസമയം, പാര്‍ക്കിങ് ഫീസ് ഈടാക്കണോ എന്ന് തീരുമാനിക്കാന്‍ Read More…

Kerala News

മരപ്പട്ടി മൂത്രമൊഴിച്ചു, ഹൈക്കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്

കൊച്ചി: മരപ്പട്ടി ശല്യത്തെ തുടര്‍ന്ന് ഹൈക്കോടതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്. കോടതി ഹാളില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹര്‍ജികള്‍ മാത്രം പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ഹൈക്കോടതിയുടെ ഒന്നാം നമ്പര്‍ കോടതിയാണ് ചീഫ് ജസ്റ്റിസിന്റേത്. ഇന്നലെ രാത്രി കോടതി മുറിക്കുള്ളിലെ സീലിങ് വഴി ഉള്ളിലെത്തിയ മരപ്പട്ടി കോടതി ഹാളില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ ദുര്‍ഗന്ധം പരക്കുകയായിരുന്നു. മരപ്പട്ടി പ്രവേശിച്ച വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ ഇന്നലെ രാത്രി മൂന്നു കിലോയോളം ഭാരമുള്ള Read More…

Kerala News

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്. ദേശീയ പാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ മാത്രമേ ഉപയോഗം തടയാവുവെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പെട്രോള്‍ പമ്പിലെ ശുചിമുറികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ബോര്‍ഡ് വെക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഉപഭോക്താക്കള്‍ക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദഗതി Read More…

Kerala News

വയനാട് വായ്പ എഴുതിത്തള്ളൽ: അടുത്തമാസം 10 നകം തീരുമാനം അറിയിക്കണം; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളുന്നതിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 10 നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അവസാന അവസരമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്. ദുരന്തബാധിതരുടെ ബാങ്കു Read More…

Kerala News

‘പേരിടലിനും ചോറൂണിനും പിറന്നാളിനുമൊക്കെ തടവുകാർക്ക് പരോൾ നൽകാൻ പറ്റില്ല’; ഹൈക്കോടതി

കൊച്ചി: മക്കളുടെ പേരിടലിനും ചോറൂണിനും പിറന്നാളിനുമൊക്കെ തടവുകാർക്ക് പരോൾ നൽകുന്നത് അനുവദിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. അത്തരത്തിൽ പരോൾ അനുവദിക്കുന്നതു ജനങ്ങൾക്കു നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു. കൊലപാതക കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിക്കു ഭാര്യയുടെ ​ഗർഭ പരിചരണത്തിനു പരോൾ അനുവദിക്കണമെന്ന ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ പ്രതിയുടെ 42കാരിയായ ഭാര്യയാണ് കൃത്രിമ ​ഗർഭധാരണത്തിലൂടെ ​ഗർഭിണിയായത്. രണ്ട് മാസം ​ഗർഭിണിയായ ഇവർ ഏറെ മാനസിക Read More…

Kerala News

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേയ്ക്ക് ടോള്‍ വേണ്ട

കൊച്ചി: ദേശീയപാതയില്‍ ഇടപ്പള്ളി- മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്. പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടിപ്പാതയും സര്‍വീസ് റോഡും പൂര്‍ത്തിയാകാതെ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ വ്യാപക Read More…

Kerala News

സിനിമ തിയേറ്റർ ലൈസൻസ് പുതുക്കൽ: സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ കുടിശ്ശിക നിവാരണ സർട്ടിഫിക്കറ്റ് നിർബന്ധം – ഹൈക്കോടതി

നിരവധി വർഷങ്ങളായി സെസ്സ് കുടിശ്ശിക വരുത്തിയ തിയേറ്ററുകളും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും കേരള ഹൈക്കോടതിയിൽ നൽകിയ ഒരുകൂട്ടം റിട്ട് ഹർജികൾ ഹൈക്കോടതി തള്ളി. ചിത്രവാണി തിയേറ്റർ, ഖയ്യാം തിയേറ്റർ, ദ്വാരക തിയേറ്റർ, സിതാസ് തിയേറ്റർ, ലിബർട്ടി സിനിമാസ് തലശ്ശേരി, ലിബർട്ടി സിനിമാസ് കണ്ണൂർ (അമ്പിളി തിയേറ്റർ), വി.ജി.എം/ വിനായക തീയേറ്റർ കാഞ്ഞങ്ങാട്, കൃഷ്ണ തിയേറ്റർ കഴക്കൂട്ടം, ചിപ്പി മൂവീസ് ചെങ്ങന്നൂർ, ഫെയറി ലാന്റ് തീയേറ്റർ നിലമ്പൂർ, മേളം അനുരാഗ് ഗീത സുമ തിയേറ്റർ ഷൊർണ്ണൂർ, അഗസ്ത്യാ സിനിമാസ് തൃശ്ശൂർ എന്നീ തിയേറ്ററുകളുടെ ഹർജികളാണ് തള്ളിയത്. റിട്ട് ഹർജികളിൽ തിയേറ്റർ ഉടമകൾ Read More…