Kerala News

കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി. സിറ്റി യൂണിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്‌ഫോടനം നടക്കുമെന്നാണ് സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ പേരിലെത്തിയ സന്ദേശത്തില്‍ പറയുന്നത്. ഭീഷണി സന്ദേശനം എത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് എറണാകുളം പള്ളിമുക്ക് ബ്രാഞ്ചിലെയും ഇടപ്പള്ളി മാമംഗലം ബ്രാഞ്ചിലെയും ഓഫീസില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. അമോണിയം നൈട്രേറ്റ് ബാങ്കുകളിലെ പലയിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. ഇരുബാങ്കുകളിലും പൊലീസും ബോംബ് Read More…

Kerala News

‘ക്ലിഫ് ഹൗസില്‍ ഇരട്ടസ്‌ഫോടനം നടത്തും’; ബോംബ് ഭീഷണി; പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി. ഇരട്ട സ്‌ഫോടനം നടത്തുമെന്ന സന്ദേശം ഇമെയില്‍ ആയാണ് എത്തിയത്. ഇതിന് പിന്നാലെ ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയുടെ വസതിയില്‍ ഇരട്ട സ്‌ഫോടനം നടത്തുമെന്നാണ് മെയിലില്‍ പറയുന്നത്. കൂടാതെ ഹൈക്കോടതിയിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശത്തിലുണ്ട്. ആദ്യത്തേത് ഫരീദാബാദ് ആണെന്നും രണ്ടാമത്തേത് കേരളം ആയിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. Read More…

Kerala News

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി; പൊലീസ് പരിശോധന

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ദേവി ക്ഷേത്രത്തിനും ബോംബ് ഭീഷണി. പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് രാവിലെ ഇമെയില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. നേരത്തെയും ഇമെയില്‍ മുഖാന്തരം സെക്രട്ടേറിയറ്റ്, രാജ്ഭവന്‍ വഞ്ചിയൂര്‍ കോടതി തുടങ്ങി മറ്റ് സ്ഥാപനങ്ങള്‍ക്കും നേരെ ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അതിന് സമാനമായ സന്ദേശമാണ് ഇന്ന് രാവിലെയാണ് ക്ഷേത്രത്തില്‍ ലഭിച്ചത്. വൈകീട്ടോടെ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുക്ഷേത്രങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും Read More…

India News

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. വിവരം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ രമാഭായ് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച എക്‌സ്‌ചേഞ്ചിന് അവധി ആയതിനാല്‍ തിങ്കളാഴ്ചയാണ് ഭീഷണി സന്ദേശത്തെ കുറിച്ച് അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബോംബെ സ്റ്റോക്ക് Read More…

Kerala News

സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി; സംസ്ഥാനത്ത് സുരക്ഷ കര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും സെക്രട്ടേറിയറ്റിനും ഗവർണറുടെ വസതിയായ രാജ്ഭവനും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്ന് ഭീഷണിയില്‍ സൂചിപ്പിച്ചിരിക്കുന്നു. ലഹരിക്കെതിരായ നടപടിയില്‍ നിന്ന് പിൻമാറണമെന്നും സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്.  വഞ്ചിയൂര്‍ കോടതിയിലും കലക്ടറേറ്റിലും നേരത്തെ സമാനമായ Read More…

Kerala News

കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി; പൊലീസ് പരിശോധന, ഭീഷണി വ്യാജം എന്ന് അധികൃതരുടെ വിലയിരുത്തല്‍

കോട്ടയം , പാലക്കാട് , കൊല്ലം മൂന്ന് ജില്ലകളിലെ കലക്ടറേറ്റുകള്‍ക്ക് ബോംബ് ഭീഷണിയുമായി അജ്ഞാതരില്‍നിന്ന് ഇമെയില്‍ സന്ദേശം. കോട്ടയം, പാലക്കാട്, കൊല്ലം ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് എത്തിയ ഈ സന്ദേശത്തെ തുടര്‍ന്ന് ജീവനക്കാരെ പുറത്തേക്ക് ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. കൊല്ലത്ത് രാവിലെ ലഭിച്ച ഭീഷണി സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സന്ദേശം വ്യാജമാണെന്ന വിലയിരുത്തലിലാണ് അധികൃതര്‍ പരിശോധന അവസാനിപ്പിച്ചത്. കോട്ടയത്തും സമാനമായ നിലയായിരുന്നു. ജീവനക്കാരെ ഒഴിപ്പിച്ച ശേഷം നടത്തിയ Read More…

Kerala News

ഹൈക്കോടതിയില്‍ വ്യാജ ബോംബ് ഭീഷണി; സന്ദേശം ഇ-മെയിലില്‍ വഴി, രണ്ട് മണിക്കൂര്‍ വ്യാപക പരിശോധന

കൊച്ചി: ഹൈക്കോടതിയില്‍ വ്യാജബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഹൈക്കോടതിയുടെ മെയിലിലേക്ക് കോടതിപരിസരത്ത് ആര്‍ഡിഎക്സ് വെച്ചിട്ടുണ്ടെന്നുള്ള സന്ദേശമെത്തി. ഹൈക്കോടതിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഉടന്‍ സിറ്റി പൊലീസിന് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി രണ്ട് മണിക്കൂര്‍ വ്യാപക പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം യാതൊരു സ്‌ഫോടകവസ്തുവും കണ്ടെത്തിയില്ല എന്നതോടെയാണ് സന്ദേശം വ്യാജമാണെന്ന നിഗമനത്തിലെത്തിയത്. തീവ്രപരിശോധനകള്‍ക്കൊടുവില്‍ സുരക്ഷ ഉറപ്പാക്കിയതോടെയാണ് ഹൈക്കോടതിയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്. എങ്കിലും ഹൈക്കോടതി ജീവനക്കാര്‍ക്ക് Read More…