സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ എത്തിയ മഴ നേരിയ ആശ്വാസമായി. തെക്കന്‍ ജില്ലകളിലും മലയോര പ്രദേശങ്ങളിലുമാണ് വ്യാഴാഴ്ച മഴ പെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ തപനലി ഉയരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
വരുന്ന ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചത്.





