Kerala News

സർക്കാർ സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി സാധ്യമാക്കണം: ഉപഭോക്തൃ കർഷക ഏകോപന സമിതി

കൃശൂർ കാർഷിക സർവകലാശാല പോലെയുള്ള സർക്കാർ സ്ഥാപനങ്ങളിലെല്ലാം സർക്കാർ പച്ചക്കറി കൃഷി നടത്താൻ മുന്നോട്ട് വരണമെന്ന് ഉപഭോക്തൃ കർഷക ഏകോപന സമിതി. കൃഷിപ്പണി അന്യം നിന്ന് പോകാതിരിക്കാൻ സ്കൂൾ, കോളേജ് തലങ്ങളിൽ പ്രായോഗിക പഠന രീതി നടപ്പാക്കണമെന്നും ഉപഭോക്തൃ കർഷക ഏകോപന സിമിതി കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തിൽ തരിശായി കിടക്കുന്ന ഒരു ലക്ഷം ഹെക്ടർ നിലം കൃഷിയോഗ്യമാക്കുന്നതിനായി നാടു നീളെ കർഷകരെ അണി നിരത്തുമെന്ന് ഉപഭോക്തൃ കർഷക ഏകോപന സമിതി വ്യക്തമാക്കി. ഈ വർഷം 100 ഏക്കർ ജൈവ പച്ചക്കറി കൃഷി നടത്തുമെന്നും ഉപഭോക്തൃ കർഷക ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് എ.ബി ശങ്കരൻ വരവൂർ അറിയിച്ചു.

ഉപേഭാക്തൃ കർഷക ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ
ചെമ്പൂക്കാവ് രശ്മി പ്ലേ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മാർച്ച് 15ന് ലോക ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എ പ്രസാദ് ഉദ്ഘാടനം ചെയ്തു.

തൃശൂർ ജില്ലാ പ്രസിഡൻ്റ് കനകപ്പിള്ളി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.
കേരളത്തിൽ ഉപേഭാക്തൃ പ്രസ്ഥാനത്തിൻ്റെ അമ്പതാം വാർഷികത്തിൽ തൃശൂർ ജില്ലയിൽ ഉപഭോക്തൃ കർഷക ഭവൻ പണി കഴിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് സമിതി ഡെപ്യൂട്ടി മേയറെ ബോധ്യപ്പെടുത്തി.

രാജ്യത്ത് ഉപേഭാക്തൃ സംരക്ഷണ നിയമവും, ഉപേഭാക്തൃ കോടതികളും പ്രാബല്യത്തിൽ വരുന്നതിനായി പോരാടിയ കൺസ്യൂമർ ഗൈഡൻസ്
സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകർ ഒത്തു കൂടി സ്മരണകൾ കൈമാറി.
അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി അക്കാലത്ത് സംഘടനക്ക് അയച്ച അഭിനന്ദന സന്ദേശം സമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്ഥാപക സെക്രട്ടറി രാധാകൃഷ്ണൻ ചെമ്പൂക്കാവ് ഉപഭോക്തൃ പ്രസ്ഥാനം നേടിയെടുത്ത അവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. ഉപഭോക്തൃ ഭവനങ്ങളിൽ തോട്ടം നിർമ്മിച്ചു നൽകുവാനുള്ള പദ്ധതി രൂപരേഖ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മഠത്തിൽ അവതരിപ്പിച്ചു.

വിശിഷ്ടാതിഥികളായി സമ്മേളനത്തിൽ പങ്കെടുത്ത മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി തൃശൂർ ജില്ലാ യു ത്രീ എ മേധാവി കുഞ്ഞമ്പു, വൺ ഇന്ത്യ വൺ പെൻഷൻ തൃശൂർ ജില്ലാ സെക്രട്ടറി അലക്സ് ഇമ്മട്ടി, റസിഡൻഷ്യൽ ഏരിയ കമ്മിറ്റി ഭാരവാഹികളായ രത്നം ശ്രീധരൻ, സ്മിത നന്ദകുമാർ, പിവി അനുപമ, ജയലളിത എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *