കേരളത്തിലെ അനിയന്ത്രിതമാകുന്ന വിലക്കയറ്റത്തിനെതിരെ മഹിളാമോർച്ച സിറ്റി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. ദേശീയ ശരാശരിക്ക് വിരുദ്ധമായി കേരളത്തിൽ അനിയന്ത്രിതമാകുന്ന വിലകയറ്റവും പണപ്പെരുപ്പവും പിടിച്ചുനിർത്താൻ കേരള സർക്കാരിന് സാധിക്കുന്നില്ല എന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ദേശീയ കൗൺസിൽ അംഗം എം എസ് സമ്പൂർണ്ണ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ നിജി കെ ജി അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്മാരായ പൂർണിമ സുരേഷ്, സൗമ്യ സലീഷ്, സുധിഷ് മേനോത്ത് പറമ്പിൽ, ജില്ലാ ട്രഷർ വിജയൻ മേപ്രത്,എന്നിവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറി മാരായ മുരളി കൊളങ്ങട്ട്, റിക്സ്ൻ ചെവിടൻ, മണ്ഡലം പ്രസിഡണ്ട് മാരായ രഘുനാഥ് സി മേനോൻ വിപിൻ ഐനിക്കുന്നത്, അശ്വിൻ വാര്യർ, പ്രിയ അനിൽ, ഭാഗിരതി ചന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.




