സംസ്ഥാനത്ത് ആറ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. മലപ്പുറത്ത് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഇതുവരെയായി 197 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ വര്‍ഷം ഇതുവരെയായി 273 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതെസമയം നിപ ബാധിതന്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്.
നിപ ബാധിതനുമായി സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന നിരീക്ഷണം പൂര്‍ത്തിയാക്കിയ നാല് പേരെ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കി.





