Business Economy India International

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില ഉയര്‍ന്നു


പശ്ചിമേഷന്‍ സംഘര്‍ഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ ഇന്ത്യയില്‍ പ്രീമിയം പെട്രോളിന് വില ഉയര്‍ന്നു. ലിറ്ററിന് 2 രൂപ മുതല്‍ 2.23 രൂപ വരെയാണ് വര്‍ധിച്ചത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിൻ്റെ പവര്‍ പെട്രോള്‍ തുടങ്ങിവയാണ് വില വര്‍ധിച്ച പ്രീമിയം പെട്രോള്‍. യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനു നേരെ നടത്തുന്ന സംഘര്‍ഷങ്ങളാണ് നിലവിലെ വില വര്‍ധനവിന് കാരണം. അതെസമയം സാധാരണ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റങ്ങളില്ല.

ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങളിലാണ് സാധാരണഗതിയില്‍ പ്രീമിയം പെട്രോള്‍ ഉപയോഗിക്കുക. വില വര്‍ധിച്ചതോടെ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയാകും. ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഏപ്രില്‍ അവസാനം വരെ സ്ഥിതി തുടര്‍ന്നാൽ എണ്ണ വില ബാരലിന് 180 ഡോളറിലേക്ക് കുതിച്ചുയരും.

അതെസമയം ഇന്ത്യയില്‍ പരിഭാന്തരായി ജനങ്ങള്‍ എല്‍പിജി ബുക്ക് ചെയ്തിരുന്നത് കുറഞ്ഞിട്ടുണ്ടെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വാർത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇപ്പോഴും എല്‍പിജി വിതരണത്തില്‍ ആശങ്കകള്‍ നീങ്ങിയില്ലെന്ന് മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *