ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഇറാന്‍. ഇറാന്റെ പാര്‍ലമെന്ററി കമ്മിറ്റിയാണ് ഈ നീക്കത്തിന് അംഗീകാരം നല്‍കിയത്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് കടന്നു പോകാനുള്ള പൂര്‍ണ അധികാരവും ഇറാനാണെന്നും പാര്‍ലമെന്റ് വ്യക്തമാക്കി. കപ്പലുകളുടെ തീരുവ എത്രയാണെന്ന് പിന്നീട് തീരുമാനിക്കും. നിലവില്‍ ഇസ്രയേല്‍-യുഎസ് സഖ്യ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ കടക്കാനുള്ള അനുമതി ഇറാന്‍ നല്‍കിയില്ല. ടോള്‍ ഏര്‍പ്പെടുത്തുന്നത് വഴി ഹോര്‍മുസ് ജലപാതയില്‍ ഇറാന്റെ പരമാധികാരവും ഉറപ്പിക്കാന്‍ കഴിയും.
Tag: Hormuz strait
പശ്ചിമേഷ്യൻ സംഘർഷം: പൗരസുരക്ഷ ഉറപ്പുവരുത്തുമെന്ന് മോദി
പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോര്‍മുസ് കടലിടുക്കിലെ തടസം മാറ്റാൻ നയതന്ത്രനീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും മോദി അറിയിച്ചു.ഹോര്‍മുസിലെ പ്രതിസന്ധി മൂലം ആഗോള സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഒരു കോടി ഇന്ത്യക്കാരുടെ ആശങ്കകളും മോദി ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടി. തടസ്സമില്ലാതെ എണ്ണ, വാതക വിതരണം ഉറപ്പാക്കുന്നതിന് ആഗോള വിതരണക്കാരുമായി സര്‍ക്കാര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പൗരന്മാരുടെ സുരക്ഷക്കായി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മോദി ഉറപ്പു നല്‍കി. Read More…
ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് സര്‍വ്വനാശം: ട്രംപ്
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാൻ്റെ ഊര്‍ജകേന്ദ്രങ്ങളെ തരിപ്പണമാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. 48 മണിക്കൂര്‍ സമയമാണ് ഇറാന് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മിഡില്‍ ഈസ്റ്റിലുള്ള യുഎസിൻ്റെ എല്ലാ ഊര്‍ജ, സാങ്കേതിക, ജലശുദ്ധീകരണ ശാലകളും നശിപ്പിച്ച് കളയുമെന്നാണ് ട്രംപിൻ്റെ ഭീഷണിയോട് ഇറാൻ്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ഭൂരിഭാഗം ചരക്ക് നീക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്. യുഎസ്-ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളാണ് Read More…
പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില ഉയര്‍ന്നു
പശ്ചിമേഷന്‍ സംഘര്‍ഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ ഇന്ത്യയില്‍ പ്രീമിയം പെട്രോളിന് വില ഉയര്‍ന്നു. ലിറ്ററിന് 2 രൂപ മുതല്‍ 2.23 രൂപ വരെയാണ് വര്‍ധിച്ചത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിൻ്റെ പവര്‍ പെട്രോള്‍ തുടങ്ങിവയാണ് വില വര്‍ധിച്ച പ്രീമിയം പെട്രോള്‍. യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനു നേരെ നടത്തുന്ന സംഘര്‍ഷങ്ങളാണ് നിലവിലെ വില വര്‍ധനവിന് കാരണം. അതെസമയം സാധാരണ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റങ്ങളില്ല. ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങളിലാണ് സാധാരണഗതിയില്‍ പ്രീമിയം പെട്രോള്‍ ഉപയോഗിക്കുക. വില വര്‍ധിച്ചതോടെ Read More…
ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ
ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇറാനിലെ സൗത്ത് പാര്‍സിലുള്ള ഗ്യാസ് ഫീല്‍ഡിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇതേ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വര്‍ധിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഇറാന്‍ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. സാംറെഫ് റിഫൈനറി, ജുബൈല്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ്, അല്‍ ഹോസ്ന്‍ ഗ്യാസ് ഫീല്‍ഡ്, മെസയിദ് പെട്രോകെമിക്കല്‍ Read More…
യുദ്ധം തുടരുമെന്നറിയിച്ച് ഇസ്രയേൽ
മൂന്നാഴ്ച കൂടി യുദ്ധം തുടരാന്‍ സജ്ജരാണെന്ന് അറിയിച്ച് ഇസ്രയേല്‍. ഇറാനെതിരെ സൈനിക നടപടികള്‍ക്കുള്ള പദ്ധതികളുടെ ആസുത്രണത്തിലാണ് തങ്ങളെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇറാൻ്റെ മിസൈല്‍ സംവിധാനങ്ങള്‍, ആണവ സൗകര്യങ്ങള്‍, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യം വെച്ചുകൊണ്ട് ആക്രമണങ്ങള്‍ തുടരാനാണ് പദ്ധതി. ഇസ്രയേലിൻ്റെ സൈനിക വക്താവ് നദവ് ഷോഷാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള ഇറാൻ്റെ കഴിവിനെ ദുര്‍ബലപ്പെടുത്തലാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെസമയം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഒരു വ്യക്തമായ Read More…
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറുകള്‍ തടഞ്ഞ് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കൂടുതല്‍ എണ്ണ ടാങ്കറുകള്‍ തടഞ്ഞ് ഇറാന്‍. എണ്ണ ടാങ്കറുകള്‍ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഒരു എല്‍പിജി ടാങ്കറും ഒരു ക്രൂഡ് ഓയില്‍ ടാങ്കറും ഇന്ന് ഗുജറാത്ത് തീരത്തെത്തും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ 93 ശതമാനം വര്‍ധിച്ചിട്ടുണ്ട്. വാണിജ്യ എല്‍പിജി ക്ഷാമവും നേരിട്ടതോടെ ഇന്ത്യയിലെ ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ചെറുകിട ഹോട്ടലുകളും അടച്ചുപൂട്ടി. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ രണ്ടാമത്തെ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്ക് Read More…
എണ്ണ വ്യാപാരത്തിന് ഡോളർ ഉപേക്ഷിച്ച് ഇറാൻ?
ഇറാന്‍ -യുഎസ് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്നതിനിടയില്‍ ഹോര്‍മുസ് കടലിടുക്കിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ തിരിയുന്നത്. ആഗോള എണ്ണ ഗതാഗതത്തിന് പേര് കേട്ട പ്രധാന സമുദ്ര പാതകളിലൊന്നാണിത്. നിലവില്‍ ചില രാജ്യങ്ങള്‍ക്ക് ഈ പാത അനുവദിച്ചിട്ടുണ്ട്. ഇറാന്‍ ചൈനീസ് കറന്‍സിയായ യുവാന്‍ ഉപയോഗിച്ച് എണ്ണ വ്യാപാരം നടത്താനൊരുങ്ങുന്നുവെന്നാണ് ടെഹ്രാനില്‍ നടക്കുന്ന ചര്‍ച്ചകള്‍ പറയുന്നത്.സാധാരണയായി അന്താരാഷ്ട്രാ എണ്ണ വ്യാപാരം ഭൂരിഭാഗവും യുഎസ് ഡോളറിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇറാന്‍ യുവാന്‍ കറന്‍സിയിലേക്ക് മാറുമോ എന്നറിയാനുള്ള ആകാംക്ഷയാണ് ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം.ഡോളറില്‍ നിന്ന് മറ്റ് Read More…








