Business Economy India

പശ്ചിമേഷ്യൻ സംഘർഷം: പൗരസുരക്ഷ ഉറപ്പുവരുത്തുമെന്ന് മോദി

പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോര്‍മുസ് കടലിടുക്കിലെ തടസം മാറ്റാൻ നയതന്ത്രനീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും മോദി അറിയിച്ചു.
ഹോര്‍മുസിലെ പ്രതിസന്ധി മൂലം ആഗോള സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഒരു കോടി ഇന്ത്യക്കാരുടെ ആശങ്കകളും മോദി ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടി.

തടസ്സമില്ലാതെ എണ്ണ, വാതക വിതരണം ഉറപ്പാക്കുന്നതിന് ആഗോള വിതരണക്കാരുമായി സര്‍ക്കാര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പൗരന്മാരുടെ സുരക്ഷക്കായി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മോദി ഉറപ്പു നല്‍കി.

ഇന്ത്യയിലെ വൈദ്യുതി നിലയങ്ങളില്‍ നിലവില്‍ ആവശ്യത്തിന് കല്‍ക്കരി ശേഖരമുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ സജ്ജമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *