പൂനെയിലെ കൊന്ത്വാ പ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ക്ലോറിന്‍ വാതക ചോര്‍ച്ചയില്‍ 24 പേര്രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.
ഗംഗാധാം പ്രദേശത്തെ പ്രവര്‍ത്തനം നിർത്തിയ ജലശുദ്ധീകരണ പ്ലാൻ്റിലെ ഗോഡൗണിലാണ് ക്ലോറിൻ വാതകം ചോർന്നത്. ഉപേക്ഷിച്ച ടാങ്കില്‍ നിന്ന് പുലര്‍ച്ചെ 1 മണിയോടെ വാതക ചോര്‍ച്ച ഉണ്ടാവുകയായിരുന്നു.
ചോര്‍ച്ചയെ തുടര്‍ന്ന് സമീപവാസികള്‍ക്ക് ശ്വാസതടസ്സവും കണ്ണില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ശ്വാസതടസം നേരിട്ടവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നല്‍കി.
സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൻ്റെ കാരണം കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.





