India News

സഞ്ജയ് ഗാന്ധി പാർക്കിൻ്റെ പേര് മാറ്റി; ഇനി മുതൽ പട്ന സൂ

സഞ്ജയ് ഗാന്ധിയുടെ പേരുള്ള രണ്ട് സ്ഥാപനങ്ങളുടെ പേര് മാറ്റി ബിഹാർ സർക്കാർ. മുഖ്യമന്ത്രി സമ്രാട്ട് ചൌധരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് ‘സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്ക്’ ഇനി ‘പട്‌ന സൂ’ എന്ന പേരിലും, ‘സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ടെക്‌നോളജി’ ഇനി മുതൽ ‘ബിഹാർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ടെക്‌നോളജി’ എന്ന പേരിലും അറിയപ്പെടും.

പട്‌നയിലെ ബെയ്‌ലി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ സൂ 1973ലാണ് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധിയുടെ പേരാണ് ഇതിന് മുൻപ് ഈ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നത്.

പേരുമാറ്റം ഭരണകാര്യ തീരുമാനത്തിൻ്റെ ഭാഗമായാണ് എടുത്തതെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *