സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുമ്പോള്‍ ആശ്വാസമേകാന്‍ മഴ. ഇന്ന് മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലെര്‍ട്ടുള്ളത്. മെയ് രണ്ട് വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്.
ഇടിമിന്നലോടും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയിലുമുള്ള കാറ്റോടുകൂടിയ മഴയാണ് ഉണ്ടാവുക എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.





