കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ളൈറ്റ് റദ്ദ് ചെയ്തതിനെത്തുടർന്ന്, ടിക്കറ്റ് ചാർജ് മടക്കി നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. തൃശൂർ കാഞ്ഞാണി വലിയപറമ്പിൽ വീട്ടിൽ വി.വി.രാധാകൃഷ്ണനും ഭാര്യ ഭാരതി രാധാകൃഷ്ണനും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ടിൽ പ്രവർത്തിച്ചുവരുന്ന ഒമാൻ എയർവേയ്സിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത് ഹർജിക്കാർ കോഴിക്കോട് നിന്ന് മസ്ക്കറ്റിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ടിക്കറ്റുകളാണ് എടുത്തിരുന്നതു്. കോഴിക്കോട് നിന്ന് മസ്ക്കറ്റിലേക്ക് യാത്ര ചെയ്തുവെങ്കിലും, അവിടെ നിന്ന് തിരിച്ചുള്ള യാത്ര കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ളൈറ്റ് റദ്ദ് ചെയ്തതിനാൽ സാധ്യമായില്ല.എന്നാൽ ഫ്ളൈറ്റ് ചാർജ് ഒമാൻ എയർവേയ്സ് തിരിച്ചുനൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഹർജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടവും വിഷമതകളും കണക്കിലെടുത്ത് ടിക്കറ്റ് ചാർജ് 13114 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും, ചിലവിലേക്ക് 5000 രൂപയും, ഹർജിതിയ്യതി മുതൽ 9 % പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
ഗുരുവായൂരിൽ ഡിസംബർ 13 ന് നാരായണീയ ദിനം
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ, അക്ഷര ശ്ലോകമൽസരങ്ങൾ നവംബർ 9,10 തീയതികളിൽ നടക്കും.നാരായണീയം ദശക പാഠ അക്ഷരശ്ലോക മൽസരങ്ങൾ നവംബർ 9, 10 തീയതികളിൽ.ഡിസംബർ 13നാണ് ഇത്തവണ നാരായണീയ ദിനം.ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് ദശക പാഠമൽസരങ്ങൾ. നവംബർ 9 ന് രാവിലെ 9 മണി മുതൽ എൽ.പി, യുപി, എച്ച്.എസ് വിഭാഗം ദശക പാഠ മത്സരങ്ങൾ നടക്കും. എച്ച്.എസ്.വിഭാഗത്തിൻ്റെ അക്ഷരശ്ശോക മൽസരവും അന്നേദിവസം നടക്കും. നവംബർ പത്തിന് രാവിലെ Read More…
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം;ഇന്ന് സംസ്ഥാന വ്യാപകമായി റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ട അവധി
കണ്ണൂർ: എഡിഎം കെ. നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുവാൻ തീരുമാനിച്ചു. കണ്ണൂരിൽ എഡിഎമ്മിന്റെ മരണം പൊതുസമൂഹത്തെ അതീവ വ്യാകുലപ്പെടുത്തിയതിനാൽ, പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഈ നടപടി.അതേസമയം, പത്തനംതിട്ടയിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എഡിഎം നവീൻ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള വിശദമായ പ്രാഥമിക റിപ്പോർട്ട് കണ്ണൂർ ജില്ലാ Read More…
പി.പി. ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി; സിപിഎമ്മിൽ കടുത്ത നടപടികൾ
കണ്ണൂർ: വിവാദങ്ങൾ ചൂടുപിടിച്ച സാഹചര്യത്തിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി. ദിവ്യയെ തരം താഴ്ത്തി കണ്ണൂർ ജില്ലാ കമ്മിറ്റി കടുത്ത നടപടിയെടുത്തു. എല്ലാ പാർട്ടി തെരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നുമാണ് ദിവ്യയെ നീക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ദിവ്യയെ തരം താഴ്ത്തുന്നതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ആവശ്യപ്പെടും. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യ നിലവിൽ റിമാന്റിലാണ്. ഗൗരവമുള്ള വീഴ്ചയാണ് സംഭവിച്ചതെന്ന Read More…