പശ്ചിമേഷന്‍ സംഘര്‍ഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ ഇന്ത്യയില്‍ പ്രീമിയം പെട്രോളിന് വില ഉയര്‍ന്നു. ലിറ്ററിന് 2 രൂപ മുതല്‍ 2.23 രൂപ വരെയാണ് വര്‍ധിച്ചത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിൻ്റെ പവര്‍ പെട്രോള്‍ തുടങ്ങിവയാണ് വില വര്‍ധിച്ച പ്രീമിയം പെട്രോള്‍. യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനു നേരെ നടത്തുന്ന സംഘര്‍ഷങ്ങളാണ് നിലവിലെ വില വര്‍ധനവിന് കാരണം. അതെസമയം സാധാരണ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റങ്ങളില്ല. ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങളിലാണ് സാധാരണഗതിയില്‍ പ്രീമിയം പെട്രോള്‍ ഉപയോഗിക്കുക. വില വര്‍ധിച്ചതോടെ Read More…
Tag: crude oil
ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ
ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇറാനിലെ സൗത്ത് പാര്‍സിലുള്ള ഗ്യാസ് ഫീല്‍ഡിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇതേ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വര്‍ധിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഇറാന്‍ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. സാംറെഫ് റിഫൈനറി, ജുബൈല്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ്, അല്‍ ഹോസ്ന്‍ ഗ്യാസ് ഫീല്‍ഡ്, മെസയിദ് പെട്രോകെമിക്കല്‍ Read More…
ഹോർമുസ് കടലിടുക്ക് അടച്ചത് എണ്ണ വിപണിയിൽ ആശങ്ക; എൽപിജിക്ക് നിയന്ത്രണ സാധ്യത
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണ വിപണിയിൽ വൻ ആശങ്ക ഉയർന്നു. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചിരിക്കുകയാണ്. ഈ ജലപാതയിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പ് ഇന്ത്യ പോലെയുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പ്രതിദിനം 2.5 മുതൽ 2.7 മില്യൺ ബാരൽ വരെ എണ്ണ ഇന്ത്യയിൽ എത്തുന്നത് ഈ കടലിടുക്ക് വഴിയാണ്. Read More…
യൂറോപ്യന്‍ യൂണിയന്‍ ഉപരോധം; റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നിര്‍ത്തിവെച്ച് റിലയന്‍സ്
ന്യൂഡല്‍ഹി: റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഗുജറാത്തിലെ ജാംനഗറിലെ റിഫൈനറിയിലേക്കുള്ള റഷ്യന്‍ ക്രൂഡോയിലിന്റെ ഇറക്കുമതിയാണ് നിര്‍ത്തിയത്. യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കയറ്റുമതി കൈകാര്യം ചെയ്യുന്ന റിഫൈനറിയില്‍ റഷ്യന്‍ ക്രൂഡോയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചതായും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം റഷ്യന്‍ എണ്ണ വാങ്ങുന്ന സ്ഥാപനമാണ് റിലയന്‍സ്. ‘നവംബര്‍ 20 മുതല്‍ ഞങ്ങളുടെ എസ്ഇസെഡ്. റിഫൈനറിയിലേക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി. ഡിസംബര്‍ മുതല്‍ റിഫൈനറിയില്‍ നിന്നുള്ള Read More…
ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്ക് എതിരെ യുഎസ് താരിഫ് നിരക്ക് ഉള്‍പ്പെടെ ഉയര്‍ത്തി സമ്മര്‍ദത്തിലാക്കുമ്പോള്‍ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ അപൂര്‍വ നേട്ടം. റഷ്യന്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ഇറക്കുമതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുക്രൈയ്ന്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 12 ഇരട്ടി വര്‍ധിച്ചെന്നാണ് കണക്കുകള്‍. ഇന്ത്യയിലേക്കുള്ള സൂര്യകാന്തി എണ്ണ കയറ്റുമതിയില്‍ നേരത്തെ യുക്രൈയ്ന്‍ ആയിരുന്നു മുന്നില്‍. ഇതാണ് റഷ്യ മറികടന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും മാറ്റമില്ലാതെ തുടരുന്ന Read More…
യുഎസ് ഉപരോധം: ഇന്ത്യയ്ക്ക് പിന്നാലെ റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി ചൈനയും, ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പ്
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ റഷ്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികളും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ചൈനയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ സിനോപെക്, പെട്രോചൈന, സിനൂക്, ഷെന്‍ഹുവ ഓയില്‍ എന്നിവ റഷ്യയുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങിയാതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് പ്രതിദിനം ശരാശരി 16 ലക്ഷം ബാരല്‍ വീതം എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നത്. 2025ന്റെ ആദ്യ 9 മാസം കണക്കിലെടുത്താല്‍ പ്രതിദിന ശരാശരി 19 ലക്ഷം ബാരല്‍. ചൈനീസ് Read More…
അമേരിക്കന്‍ സമ്മര്‍ദ്ദത്തിനിടെ ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ; ക്രൂഡ് ഓയില്‍ വില കുറച്ചു
മോസ്‌കോ: അമേരിക്കയുടെ പ്രതികാര നടപടികള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ. ക്രൂഡ് ഓയില്‍ വില കുറച്ചു. ബാരലിന് നാല് ഡോളര്‍ വരെയാവും കുറയുക. ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിലരെ അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ നടപടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണ വിറ്റ് നേടുന്ന പണമാണ് റഷ്യ യുക്രൈന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു Read More…
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മൂലം എണ്ണവില കുതിക്കുന്നു; രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമോ ?
ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കടുത്ത പശ്ചാത്തലത്തില്‍ ആഗോള ക്രൂഡ് ഓയില്‍ (എണ്ണ) വില കുതിച്ചുയരുകയാണ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍റ് ക്രൂഡിന്റെ വില ബാരലിന് 75 ഡോളര്‍ കടന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 1.24 ശതമാനം വര്‍ധനയാണിത്. സംഘര്‍ഷം ആരംഭിച്ച് ഉടന്‍ തന്നെ ഇന്ധനവിലയില്‍ വലിയ ചലനമാണ് സംഭവിച്ചത്. വെള്ളിയാഴ്ച മാത്രം ബാരലിന് എട്ടുശതമാനം വരെ വില വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് ഓയില്‍ വിലയില്‍ തുടർച്ചയായ ഉയര്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇതിന്റെ Read More…




