Kerala News

ഗുരുവായൂരില്‍ എവിടെ പാര്‍ക്ക് ചെയ്യുമെന്ന് ഓര്‍ത്ത് വിഷമിക്കണ്ട!; ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അറിയാം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ എവിടെ കൊണ്ടുപോയി പാര്‍ക്ക് ചെയ്യുമെന്ന ആശങ്കയില്‍ കാര്‍ എടുക്കാതെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ നിരവധിപ്പേരുണ്ട്. അവധി ദിവസങ്ങളിലും വിശേഷപ്പെട്ട ദിവസങ്ങളിലും ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. ക്ഷേത്രനഗരിയില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമന്വേഷിച്ച് ഇനി ചുറ്റിക്കറങ്ങേണ്ടാ, ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ പാര്‍ക്കിങ് സൗകര്യമറിയാം. ഗുരുവായൂരില്‍ ശബരിമല സീസണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു ഇങ്ങനെയൊരു സംവിധാനം ചര്‍ച്ച ചെയ്തത്. നഗരത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ ക്യൂആര്‍ Read More…

Kerala News

ആറ്റുകാൽ പൊങ്കാല: വാഹന പാർക്കിം​ഗിന് 32 ​ഗ്രൗണ്ടുകൾ

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക ​ഗ്രൗണ്ടുകൾ സജ്ജമാക്കി തിരുവനന്തപുരം സിറ്റി പോലീസ്. സ്കൂൾ കോമ്പൗണ്ടുകൾ ഉൾപ്പെടെ പാർക്കിം​ഗിന് ഉപയോ​ഗിച്ചാണ് ക്രമീകരണം. സിറ്റി പോലീസ് നൽകുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിം​ഗിനുള്ള സ്ഥലവും റൂട്ട് മാപ്പും ലഭിക്കും. സോഷ്യൽമീഡിയ വഴിയാണ് ക്യൂ ആർ കോഡ് വിവരങ്ങൾ നൽകുക. ഐരാണിമുട്ടം ഹോമിയോ കോളേജ്, ഐരാണിമുട്ടം റിസര്‍ച്ച് സെന്റര്‍, ഗവ.സ്‌കൂള്‍ കാലടി, വലിയപള്ളി പാര്‍ക്കിംഗ് ഏരിയ, ചിറപ്പാലം ഓപ്പണ്‍ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം Read More…

Kerala News

ശബരിമലയിൽ പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലവിലുള്ള നിലയ്ക്കലിൽ 2500 വാഹനങ്ങൾക്ക് കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതോടൊപ്പം, ഈ പ്രദേശം പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുക. വാഹനങ്ങളുടെ സഞ്ചാരം കൂടുതൽ സുഗമവും വേഗതയുള്ളതാക്കാനായി ഫാസ്റ്റ് ടാഗ് സൗകര്യം ഭക്തജനങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു. പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിലും മാസപൂജ സമയത്ത് 2000 വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കാനും, മകരവിളക്ക് മഹോത്സവ സമയത്തും പാർക്കിംഗ് സൗകര്യം ഒരുക്കാനും Read More…