Kerala News

സ്വകാര്യ ബസുകളുടെ ദൂരപരിധി: സർക്കാർ അപ്പീൽ സമർപ്പിക്കും

സ്വകാര്യ ബസുകളുടെ ദൂരപരിധി സംബന്ധിച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കിയതിനെ തുടർന്ന്, സർക്കാർ അടിയന്തരമായി അപ്പീൽ സമർപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു

ദേശസാൽകൃത റൂട്ടുകളിൽ 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് നൽകുന്ന പുതിയ മോട്ടോർ വെഹിക്കിൾ സ്‌കീമിൽ നിന്ന് സർക്കാർ പിന്മാറാൻ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി, കെഎസ്ആർടിസി അഭിഭാഷകരോടും മുതിർന്ന അഭിഭാഷകരോടും ചർച്ച നടത്തി.

ഈ വിഷയത്തിൽ സർക്കാർ നിലപാടുകളിൽ മാറ്റമില്ലെന്ന് മന്ത്രി ചേംബറിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *