സ്വകാര്യ ബസുകളുടെ ദൂരപരിധി സംബന്ധിച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കിയതിനെ തുടർന്ന്, സർക്കാർ അടിയന്തരമായി അപ്പീൽ സമർപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു ദേശസാൽകൃത റൂട്ടുകളിൽ 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് നൽകുന്ന പുതിയ മോട്ടോർ വെഹിക്കിൾ സ്‌കീമിൽ നിന്ന് സർക്കാർ പിന്മാറാൻ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി, കെഎസ്ആർടിസി അഭിഭാഷകരോടും മുതിർന്ന അഭിഭാഷകരോടും ചർച്ച നടത്തി. ഈ വിഷയത്തിൽ സർക്കാർ നിലപാടുകളിൽ മാറ്റമില്ലെന്ന് മന്ത്രി Read More…
Tag: private bus
“സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസിന് അനുമതി; 140 കിലോമീറ്റർ പരിധി ഹൈക്കോടതി റദ്ദാക്കി”
കൊച്ചി: 140 കിലോമീറ്റർ ദൂരപരിധി കടന്നു സർവീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുമതി! മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി, ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിന്മേലാണ് സിംഗിൾ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സമയം അഭ്യർത്ഥിച്ച ഹർജിക്കാർ സ്കീമിനെ നിയമപരമല്ല എന്ന് വാദിച്ചിരുന്നു, ഇതാണ് കോടതി അംഗീകരിച്ചത്. ഗതാഗതവകുപ്പിന്റെ നിയന്ത്രണം ചോദ്യംചെയ്ത് ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ താത്കാലിക പെർമിറ്റ് നിലനിൽക്കുന്നുണ്ട്.