Kerala News

ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ ജീവനക്കാര്ക്ക് വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണം – ലേബര്‍ കമ്മീഷണര്‍

തിരുവനന്തപുരം: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20-ന് നടക്കുന്നതിനാല്‍ സ്വകാര്യമേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ സഫ്‌നാ നസറുദ്ദീന് നിര്‍ദേശിച്ചു.

വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍, ഐടി മേഖല, തോട്ടം മേഖല എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ദിവസവേതനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ അവധി ബാധകമാകും. ഏതെങ്കിലും തൊഴിലാളിയുടെ അവധി അതേ തൊഴില്‍ മേഖലയ്ക്ക് സാരമായ ആഘാതമുണ്ടാക്കാന്‍ സാധ്യതയുള്ള പക്ഷം, പകരം സംവിധാനം ഒരുക്കി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമീപത്തെ പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ അവധി ഉറപ്പാക്കുക മാത്രമല്ല, സ്വന്തം ജില്ലക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് അവരവരുടെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *