പാലക്കാട്: തെരഞ്ഞെടുപ്പ് ആവേശം വാനോളമുയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി കൂറ്റന്‍ ബൈക്ക് റാലി. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളിയില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിന് ഇരചക്രവാഹനങ്ങളാണ് അണിനിരന്നത്. പ്രധാനമന്ത്രി മോദിയുടേയും, സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റേയും ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളുമേന്തിയാണ് നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള ബൈക്ക് റാലി നടന്നത്.
സി. കൃഷ്ണകുമാര്‍ തുറന്ന പ്രചരണ വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. അദ്ദേഹത്തെ കാണാനായി റോഡിനിരുവശവും നൂറുകണക്കിനാളുകളാണ് കാത്തുനിന്നത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിയെ ഷാളണയിച്ച് സ്വീകരിച്ചു. റാലി കല്ലേക്കാട്, മില്‍ സ്റ്റോപ്പ്, കുറിശ്ശാങ്കുളം, മേപ്പറമ്പ് വഴി കണ്ണാടി പഞ്ചായത്തില്‍ സമാപിച്ചു. പിരായിരി, മാത്തൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് റോഡ്ഷോയില്‍ അണി നിരന്നത്