തിരുവനന്തപുരം: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20-ന് നടക്കുന്നതിനാല്‍ സ്വകാര്യമേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ സഫ്‌നാ നസറുദ്ദീന് നിര്‍ദേശിച്ചു. വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍, ഐടി മേഖല, തോട്ടം മേഖല എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ദിവസവേതനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ അവധി ബാധകമാകും. ഏതെങ്കിലും തൊഴിലാളിയുടെ അവധി അതേ തൊഴില്‍ മേഖലയ്ക്ക് സാരമായ ആഘാതമുണ്ടാക്കാന്‍ സാധ്യതയുള്ള പക്ഷം, പകരം സംവിധാനം ഒരുക്കി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ Read More…


