പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ സംവരണ ബില്ലിനെ പാർലമെൻ്റിൽ എതിർത്തതിലൂടെ തൃണമൂൽ സ്ത്രീകളെ “വഞ്ചിച്ചുവെന്ന്” അദ്ദേഹം ആരോപിച്ചു. ബാങ്കുറ, പുരുലിയ, ഝാർഗ്രാം, മേദിനിപൂർ മേഖലകളിലായി നടന്ന റാലികളിൽ സംസാരിക്കവേ, ഭരണഘടന (131-ാം ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിൻ്റെ തിരിച്ചടിയെ തെരഞ്ഞെടുപ്പ് വിഷയമാക്കിയാണ് മോദി പ്രസംഗിച്ചത്. സംസ്ഥാന വോട്ടർമാരിൽ വലിയ പങ്ക് സ്ത്രീകളാണെന്നും, ടിഎംസിയുടെ നിലപാടിന് അവർ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ Read More…
Tag: mamta banerjee
വനിതാ സംവരണ ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണ്ണയം; രാജ്യത്തെ വിഭജിക്കുമെന്ന് മമത ബാനർജി
കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വനിതാ സംവരണ നിയമ ഭേദഗതിയെ മറവാക്കി മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമ്ത ബാനർജി ആരോപിച്ചു. ഇത് രാജ്യത്തെ “വെട്ടിനുറുക്കി വിഭജിക്കുന്ന” നീക്കമാണെന്നും അവർ പറഞ്ഞു. പാർട്ടി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ, ഈ നീക്കത്തിനെതിരെ ഓരോ ഘട്ടത്തിലും പോരാടുമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രഖ്യാപിച്ചു. വനിതാ സംവരണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ഭരണഘടനാ (131-ാം ഭേദഗതി) ബില്ലിനൊപ്പം മണ്ഡല പുനർനിർണ്ണയ ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുമായി Read More…



