പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോൾ, മുൻ മുഖ്യമന്ത്രി മമത ബാനർജിക്കും അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനും വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഒരുകാലത്ത് പശ്ചിമ ബംഗാളിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ നേതാവായി വിലയിരുത്തപ്പെട്ടിരുന്ന മമത ബാനർജി, 215 സീറ്റുകളുടെ ശക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തിയ വ്യക്തിയായിരുന്നു. എന്നാൽ ഏറ്റവും ഒടുവിലത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ പരാജയമാണ് നേരിടേണ്ടി വന്നത്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വെറും Read More…
Tag: tmc
വ്യാജ ഒപ്പ് കേസിൽ അഭിഷേക് ബാനർജിക്ക് വീണ്ടും സമൻസ്
കൊൽക്കത്ത: വ്യാജ ഒപ്പ് ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് പശ്ചിമ ബംഗാൾ സിഐഡി വീണ്ടും സമൻസ് നൽകി. ജൂൺ 8ന് മുമ്പ് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നിർദേശം. 48 മണിക്കൂറിനിടെ രണ്ടാം തവണയാണ് സിഐഡി ഉദ്യോഗസ്ഥർ അഭിഷേക് ബാനർജിയുടെ വസതിയിലെത്തി സമൻസ് കൈമാറിയത്. പ്രതിപക്ഷ നേതാവായി ശോഭൻദേവ് ഛട്ടോപാധ്യായയെ തിരഞ്ഞെടുക്കുന്നതിനെ പിന്തുണച്ച് നിയമസഭാ സ്പീക്കർക്ക് അയച്ച കത്തിൽ പാർട്ടി എം.എൽ.എമാരുടെ വ്യാജ ഒപ്പുകൾ ഉപയോഗിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ Read More…
പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവായി ശോഭൻദേവ് ചതോപാധ്യായ്
പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തൃണമൂൽ കോൺഗ്രസ് ശോഭൻദേവ് ചതോപാധ്യായയെ നിയമിച്ചു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പാർട്ടി തീരുമാനം അറിയിച്ചത്. അസിമ പത്രയും നയന ബന്ധ്യോപാധ്യയും പ്രതിപക്ഷ ഉപനേതാക്കളായും നിയമിതരായി. അതേസമയം, കൊൽക്കത്ത പോർട്ട് മണ്ഡലത്തിലെ എംഎൽഎയായ ഫ്രിഹദ് ഹക്കിമിനെ നിയമസഭയിലെ ചീഫ് വിപ്പായും പാർട്ടി നിയമിച്ചു.
പശ്ചിമബംഗാളിൽ സർക്കാരിനെ നിയന്ത്രിക്കുന്നത് “കുറ്റവാളികള്‍”: പ്രധാനമന്ത്രി
പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നല്ല, പാര്‍ട്ടി സംരക്ഷിക്കുന്ന കുറ്റവാളികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ടിഎംസി ഭരണത്തിൻ്റെ പ്രവര്‍ത്തനം പലപ്പോഴും കോടതികളുടെ ഇടപെടലിന് കാരണമാകുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ ആറാംബാഗില്‍ നടത്തിയ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവേ ആയിരുന്നു തൃണമൂൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. പലപ്പോഴും കൊൽക്കത്ത ഹൈക്കോടതിയും സുപ്രിംകോടതിയും ഇടപെടേണ്ട സാഹചര്യം ഉണ്ടാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ Read More…
വനിതാ സംവരണ ബിൽ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ സംവരണ ബില്ലിനെ പാർലമെൻ്റിൽ എതിർത്തതിലൂടെ തൃണമൂൽ സ്ത്രീകളെ “വഞ്ചിച്ചുവെന്ന്” അദ്ദേഹം ആരോപിച്ചു. ബാങ്കുറ, പുരുലിയ, ഝാർഗ്രാം, മേദിനിപൂർ മേഖലകളിലായി നടന്ന റാലികളിൽ സംസാരിക്കവേ, ഭരണഘടന (131-ാം ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിൻ്റെ തിരിച്ചടിയെ തെരഞ്ഞെടുപ്പ് വിഷയമാക്കിയാണ് മോദി പ്രസംഗിച്ചത്. സംസ്ഥാന വോട്ടർമാരിൽ വലിയ പങ്ക് സ്ത്രീകളാണെന്നും, ടിഎംസിയുടെ നിലപാടിന് അവർ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ Read More…





