Kerala News

കേന്ദ്ര ബജറ്റും കാർഷിക കേരളവും: തൃശൂരിൽ കർഷക മോർച്ചയുടെ ശ്രദ്ധേയ സെമിനാർ

തൃശൂർ: “കേന്ദ്ര ബജറ്റും കാർഷിക കേരളവും” എന്ന വിഷയത്തെ ആസ്പദമാക്കി കർഷക മോർച്ച തൃശൂർ ജില്ലയുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ സെമിനാർ സംഘടിപ്പിച്ചു. ജവഹർ ബാലഭവൻ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി കർഷകരും പ്രവർത്തകരും പങ്കെടുത്തു.

സെമിനാർ BJP സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ: കെ കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ എജി രാജേഷ് അധ്യക്ഷത വഹിച്ചു. സെമിനാറിൽ കിസാൻ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ അഡ്വ: എസ് ജയസൂര്യൻ വിഷയാവതരണം നടത്തി.

കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം വി രാമചന്ദ്രൻ, സെക്രട്ടറി ഷൈജൻ നമ്പനത്ത്, ബിജെപി എറണാകുളം മേഖല സെക്രട്ടറി പ്രിന്റു മഹാദേവ് എന്നിവർ സംസാരിച്ചു. തൃശൂർ സൗത്ത് ജില്ല പ്രസിഡണ്ട് കെ അഭിലാഷ് സ്വാഗതവും നോർത്ത് ജില്ല പ്രസിഡണ്ട് രാജേഷ് കുമാർ കെ നന്ദിയും രേഖപ്പെടുത്തി.

സെമിനാറിൽ കേന്ദ്ര ബജറ്റിലെ കാർഷിക പദ്ധതികൾ, കേരളത്തിലെ കർഷകർക്ക് ലഭ്യമായ സാധ്യതകൾ, ഭാവി കാർഷിക നയങ്ങൾ എന്നിവയെക്കുറിച്ച് സജീവവും ക്രിയാത്മകവുമായ ചർച്ചകൾ നടന്നു. കർഷകർക്ക് പ്രായോഗികമായ നിർദേശങ്ങളും നിർണ്ണായക നിർദ്ദേശങ്ങളും മുന്നോട്ടുവെച്ച പരിപാടി കാർഷിക മേഖലയ്ക്ക് പുതുജീവനം പകരുന്നതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *