ഇലക്ഷൻ മാനദണ്ഡം കാറ്റിൽ പറത്തിയുള്ള ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണം അപലപനീയ മെന്ന് BJP തൃശൂർ ജില്ല പ്രസിഡണ്ട് Adv. K K അനീഷ് കുമാർ. യുവാക്കളുമായി സംവാദം എന്ന പേരിൽ ചേലക്കര ജാനകി റാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ആളെ സംഘടിപ്പിക്കാൻ മേഖലയിലെ സ്കൂൾ കുട്ടികളെ സ്കൂൾ മാനേജ്മെൻറി നെ സ്വാധീനിച്ച് പങ്കെടുപ്പിക്കുകയും തുടർന്ന് UDF സ്ഥാനാത്ഥി രമ്യ ഹരിദാസിന് വോട്ടഭ്യ ത്ഥിക്കുകയും ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ നഗ്നമായ ലംഘനമാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് UDF ൻ്റെ നികൃഷ്ടമായ രാഷ്ട്രീയ തന്ത്രമാണെന്നും അദ്ധേഹം ആരോപിച്ചു. യുണൈറ്റഡ് നാഷൻസിൻ്റെ ഉന്നത പദവി വഹിച്ച ശശി തരൂർ കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കിൽ വോട്ടർമാരോട് ക്ഷമ ചോദിക്കണമെന്നും പരാജയ ഭീതി മണത്ത UDF വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് BJP സംശയിക്കുന്നതായും അദ്ധേഹം പറഞ്ഞു





