വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സത്യസന്ധത അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എപ്പോഴും നമ്മുടെ മനസ്സിലും ബുദ്ധിയിലും ഉറപ്പിക്കേണ്ട ആപ്ത വാക്യമാണിത്. പരമമായ സത്യത്തെ സദാസമയവും ധ്യാനിക്കുക. ശ്രീഭാഗവതത്തിൽ പ്രാരംഭത്തിലും സമാപനത്തിലും ‘സത്യം പരം ധീമഹി’ എന്ന വിശേഷവാക്യത്തെ പ്രകാശിപ്പിച്ചിരിക്കുന്നു.
പരമസത്യമാണ് ഈ മഹത് ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയമെന്നും ആ സത്യാവസ്തുവായ ഭഗവാനെ ഭജിക്കുന്ന ഒന്ന് മാത്രമാണ് മനുഷ്യൻ്റെ ഏറ്റവും മുഖ്യമായ കർത്യവ്യമെന്നു ശ്രീഭാഗവതത്തെ മുൻനിർത്തി മഹാത്മാവായ അഭേദാനന്ദ സ്വാമികൾ നമ്മോടു പറയുന്നു. ആ സത്യവസ്തുവിനെ സന്ദർഭത്തിനനുസരിച്ചു ചില സ്ഥാനങ്ങളിൽ പരമാത്മവെന്നും മറ്റുചില സ്ഥാനങ്ങളിൽ ശ്രീകൃഷ്ണൻ എന്നും അഭിസംബോധന ചെയ്തിരിക്കുന്നു. ഭാഗവാനും, ബ്രഹ്മവും, പരമാത്മവും, ശ്രീകൃഷ്‌ണനും ഒരേ പരമതത്വത്തിൻ്റെ വിഭിന്ന നാമങ്ങൾ ആണെന്നും സാധകരുടെ ഹിതാർത്ഥം ഇങ്ങനെ വിഭിന്ന രൂപത്തിൽ വർണനം ചെയ്തിട്ടുള്ളതാണെന്നും ഈ മഹത് ഗ്രന്ഥത്തിൽ അവിടവിടെ സൂചിപ്പിച്ചിടുണ്ട്. “ഭക്തയമമാഭിജനതി യാവാൻ യശ്ചാസ്മി തത്വത ” എന്ന ഭഗവത് വാക്യത്തിനനുസരിച്ചു ഭക്തി കൊണ്ട് മാത്രമാണ് ഭഗവത് തത്വം പൂർണമായി ഗ്രഹിക്കുവാൻ കഴിയുന്നതെന്നും അതാണ് വാസ്തവിക അനുഭവമെന്നും ബ്രഹ്മനുഭവവും പരമാത്മനുഭവവും ഭഗവത് തത്വത്തിൻ്റെ ഖണ്ഡാനുഭവം മാത്രമാണെന്നും ഭാഗവതപ്രേമികൾ വിശ്വസിക്കുന്നു…





