വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സത്യസന്ധത അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എപ്പോഴും നമ്മുടെ മനസ്സിലും ബുദ്ധിയിലും ഉറപ്പിക്കേണ്ട ആപ്ത വാക്യമാണിത്. പരമമായ സത്യത്തെ സദാസമയവും ധ്യാനിക്കുക. ശ്രീഭാഗവതത്തിൽ പ്രാരംഭത്തിലും സമാപനത്തിലും ‘സത്യം പരം ധീമഹി’ എന്ന വിശേഷവാക്യത്തെ പ്രകാശിപ്പിച്ചിരിക്കുന്നു. പരമസത്യമാണ് ഈ മഹത് ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയമെന്നും ആ സത്യാവസ്തുവായ ഭഗവാനെ ഭജിക്കുന്ന ഒന്ന് മാത്രമാണ് മനുഷ്യൻ്റെ ഏറ്റവും മുഖ്യമായ കർത്യവ്യമെന്നു ശ്രീഭാഗവതത്തെ മുൻനിർത്തി മഹാത്മാവായ അഭേദാനന്ദ സ്വാമികൾ നമ്മോടു പറയുന്നു. ആ സത്യവസ്തുവിനെ സന്ദർഭത്തിനനുസരിച്ചു ചില Read More…


