Kerala News

കേരള സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ എസ്.ജയചന്ദ്രൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു

പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത പ്രതിഭയായിരുന്നു എസ്.ജയചന്ദ്രൻ നായർ. എൻ. വി. കൃഷ്ണവാര്യരോടും എം.ടി. വാസുദേവൻ നായരോടും ചേർത്ത് നിർത്താവുന്ന സാഹിത്യ മാധ്യമ പ്രഗൽഭൻ. കേരളകൗമുദിയിലും കലാകൗമുദിയിലും മുഖമുദ്രയായി നിന്ന് സമകാലീന മലയാളത്തിൻ്റെ പത്രാധിപരായി നിരവധി യുവമാധ്യമപ്രവർത്തരെ പ്രോൽസാഹിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്ത ധിഷണാശാലിയായിരുന്നു ജയചന്ദ്രൻ നായർ ‘ അദ്ദേഹത്തിൻ്റെ വിട പറയൽ മാധ്യമ രംഗത്തിന് അപരിഹാര്യമായ നഷ്ടബോധമാണ് നൽകുന്നത്. അദ്ദേഹത്തിൻ്റെ അന്ത്യനിദ്രയിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള വേദനിക്കുകയും സ്മരണക്കു മുന്നിൽ അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *