Kerala News

പത്രപ്രവർത്തക പെൻഷൻ വർദ്ധിപ്പിക്കണം – സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള

തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷനിൽ കാലാനുസൃതമായ വർദ്ധന അടുത്ത ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എസ്. ആർ. ശക്തിധരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു കൊണ്ട് ഈ ആവശ്യത്തെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ. പി. രജിയും സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാളും പിന്തുണച്ചു. മുതിർന്ന മാധ്യമപ്രവർത്തകരുടേയും വർക്കിങ്ങ് ജേർണലിസ്റ്റുകളുടേയും പൊതുവായ പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു. പി.എ. അലക്സാണ്ടർ, കെ. Read More…

Kerala News

കേരള സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ എസ്.ജയചന്ദ്രൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു

പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത പ്രതിഭയായിരുന്നു എസ്.ജയചന്ദ്രൻ നായർ. എൻ. വി. കൃഷ്ണവാര്യരോടും എം.ടി. വാസുദേവൻ നായരോടും ചേർത്ത് നിർത്താവുന്ന സാഹിത്യ മാധ്യമ പ്രഗൽഭൻ. കേരളകൗമുദിയിലും കലാകൗമുദിയിലും മുഖമുദ്രയായി നിന്ന് സമകാലീന മലയാളത്തിൻ്റെ പത്രാധിപരായി നിരവധി യുവമാധ്യമപ്രവർത്തരെ പ്രോൽസാഹിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്ത ധിഷണാശാലിയായിരുന്നു ജയചന്ദ്രൻ നായർ ‘ അദ്ദേഹത്തിൻ്റെ വിട പറയൽ മാധ്യമ രംഗത്തിന് അപരിഹാര്യമായ നഷ്ടബോധമാണ് നൽകുന്നത്. അദ്ദേഹത്തിൻ്റെ അന്ത്യനിദ്രയിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള വേദനിക്കുകയും സ്മരണക്കു മുന്നിൽ അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു.