Kerala News

പത്രപ്രവർത്തക പെൻഷൻ വർദ്ധിപ്പിക്കണം – സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള

തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷനിൽ കാലാനുസൃതമായ വർദ്ധന അടുത്ത ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എസ്. ആർ. ശക്തിധരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു കൊണ്ട് ഈ ആവശ്യത്തെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ. പി. രജിയും സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാളും പിന്തുണച്ചു. മുതിർന്ന മാധ്യമപ്രവർത്തകരുടേയും വർക്കിങ്ങ് ജേർണലിസ്റ്റുകളുടേയും പൊതുവായ പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു. പി.എ. അലക്സാണ്ടർ, കെ. ജനാർദ്ദനൻ നായർ, കെ.എച്ച്.എം. അഷറഫ്, ജെ. ആർ. പറത്തറ , കെ.രാജൻ ബാബു,ഉഷ ശശി, എം.ടി. ഉദയകുമാർ, സി.പി.സുരേന്ദ്രൻ, എം. രാജേന്ദ്രൻ, വി.കൃഷ്ണൻകുട്ടി, എ. സേതുമാധവൻ, കെ.കെ. ഗോപാലൻ, ബി. രാമഭദ്രൻ പിള്ള, ആർ. അശോകൻ, എ.ഷൗക്കത്ത്, പി.എസ്.സുരേഷ്, എം. രാജേന്ദ്രപ്രസാദ്, കെ.പി. രാജശേഖരൻ പിള്ള എസ്. രാജശേഖരൻ പിള്ള, കെ.പി. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *