Kerala News

കലാ മാമാങ്കത്തിന് തിരിതെളിഞ്ഞു; അതിജീവനത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ദുരന്തം കേരളത്തെ ഞെട്ടിച്ച സാഹചര്യത്തില്‍, വെള്ളാര്‍മല സ്കൂളിലെ കുട്ടികള്‍ അതിജീവനത്തിന്റെ ഉദാത്ത മാതൃകയായി കലോത്സവ വേദിയില്‍ സംഘനൃത്തം അവതരിപ്പിച്ചു.

കലാപ്രകടനങ്ങള്‍ ഈ വേദിയില്‍ ഒരു കലാപരിപാടിയില്‍ മാത്രമല്ല, അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയുമായി രൂപം കൊള്ളുകയാണ്. കലോത്സവ ചരിത്രത്തില്‍ ആദ്യമായ് തദ്ദേശീയ ജനതയുടെ അഞ്ചു നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി.

പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിയും കേരളത്തിന്റെ വലിയ കലാപാരമ്പര്യത്തിന്റെ കണ്ണികളാണെന്നും, പഠനത്തിനൊപ്പം കലയും സാംസ്കാരിക വളര്‍ച്ചയുമാണ് സമഗ്ര വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസം ഒരു മനുഷ്യന്റെ പൂര്‍ണജീവിതത്തെ അഭിസംബോധന ചെയ്യുന്നതായിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല മനുഷ്യ മനസ്സ് ചികിത്സിക്കുന്ന ഏറ്റവും ഉത്തമ ഔഷധമാണെന്നും, കലോത്സവ വേദികള്‍ മത്സരവേദികളായി മാറാതെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥലമായി കാണണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *