വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
Related Articles
ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ നിന്നും റിട്ടയർ ചെയ്ത V K ഉഷാകുമാരി
ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ നിന്നും റിട്ടയർ ചെയ്ത ശ്രീമതി V K ഉഷാകുമാരിക്ക് സ്റ്റാഫംഗങ്ങൾ എല്ലാവരും ചേർന്ന് യാത്രയയപ്പ് നൽകി. സ്ഥാപന മേധാവി Dr D സുധാകർ ഉപഹാരം സമർപ്പിച്ചു. ഹോസ്പിറ്റൽ സൂപ്രണ്ട് Dr വീ.സി.ദീപ്, അസിസ്റ്റൻറ് ഡയറക്ടർ (ബയോകെമിസ്ട്രി) Dr എൻ തമിഴ് ശെൽവം, ശ്രീ ഉമേശൻ നമ്പൂതിരി, ശ്രീ ടി എൻ വേണുഗോപാലൻ, ശ്രീമതി ടിസി ജോസഫ്, ശ്രീമതി സിനി പോൾ, ശ്രീ തിരുപ്പതയ്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. Read More…
രാജ്യത്ത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ ഇന്റർവെൻഷൻ
* സ്ട്രോക്ക് ചികിത്സയിൽ മെഡിക്കൽ കോളേജിൽ നൂതന സംവിധാനം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമാക്കിയത്. തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് ന്യൂറോ ഇന്റർവെൻഷൻ. ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റർവെൻഷന്റെ Read More…
ലൈംഗിക പീഡന കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തില്‍ വിട്ടു
കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷിനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ പ്രത്യേക അന്വേഷണസംഘം മുകേഷിനെ മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ ചോദ്യം ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടു. തീരദേശ പൊലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോട് പ്രതികരിക്കാതെ പോയി. Read More…