Business Kerala News

ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവിപണി; പവന് ഒറ്റയടിക്ക് 840 രൂപ കൂടി

വീണ്ടും സ്വർണ വില കുതിപ്പ് തുടരുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം ആരംഭിച്ചത്. ഇന്നലെ പവന് ഒറ്റയടിക്ക് 840 രൂപ കൂടി പവന് വില 1,03,000 രൂപയിലെത്തി, ഇതോടെ ഗ്രാമിന് 105 രൂപ വർധിച്ച് 12,875 രൂപയിലെത്തിയിരുന്നു.

ഇന്നും ഇതേ നിരക്കാണ് തുടരുന്നത്. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 14,046 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,875 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,534 രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *