Kerala News Politics

പാലക്കാട് -ബാംഗ്ലൂർ വന്ദേ ഭാരത്; യാത്രാ പ്രശ്നം പരിഹരിക്കാൻ സി കൃഷ്ണകുമാറിന്റെ വാഗ്ദാനം

പാലക്കാട്: പാലക്കാട് – ബാംഗ്ലൂർ യാത്രാ പ്രശ്നം പരിഹരിക്കാൻ വന്ദേ ഭാരത് കൊണ്ടുവരുമെന്ന് പാലക്കാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ വാഗ്ദാനം. തന്നെ ജയിപ്പിച്ചാൽ രണ്ടുമാസത്തിനുള്ളിൽ വന്ദേ ഭാരത് കൊണ്ട് വരുമെന്നാണ് സ്ഥാനാർത്ഥിയുടെ വാഗ്ദാനം. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണ കുമാർ.

പാലക്കാട് നിന്നും നിരവധി പേരാണ് ബാംഗ്ലൂരിൽ ജോലിക്കായും പഠനത്തിനായും പോകുന്നത്. ഇവരുടെ നിരന്തര ആവശ്യമാണ് മതിയായ ട്രെയിൻ സൗകര്യം എന്നത് . ഇതിനുള്ള പരിഹാരമെന്നോണമാണ് വന്ദേ ഭാരത് വാഗ്ദാനം.

Leave a Reply

Your email address will not be published. Required fields are marked *