Kerala News Politics

സൗഹൃദം വോട്ടായി മാറും; ജാതി മത ഭേദമന്യേ വോട്ടുകൾ ഉറപ്പാക്കാൻ കൃഷ്ണ കുമാർ

പാലക്കാട്: ജാതി മത ഭേദമന്യേ വോട്ടുകൾ ഉറപ്പാക്കിക്കൊണ്ടായിരുന്നു ഇന്നലെ പാലക്കാട് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ പര്യടനം. കഴിഞ്ഞ ദിവസങ്ങളിൽ ഗൃഹ സന്ദർശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കൃഷ്ണ കുമാർ ഇന്നലെ ജാതി മത നേതാക്കളെ കണ്ട് വോട്ടുറപ്പാക്കുകയായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറത്ത് കൃഷ്ണ കുമാറിന് മണ്ഡലത്തിൽ വിശാലമായ സൗഹൃദ വലയമുണ്ട് . മുസ്ലിം- ക്രിസ്ത്യൻ- മത നേതാക്കൾക്കിടയിൽ കൃഷ്ണകുമാറിന് മികച്ച സ്വീകാര്യതയുണ്ട്. ഇത് വോട്ടായി മാറും എന്നാണ് കൃഷ്ണ കുമാറിന്റെ പ്രതീക്ഷ. രാവിലെ കല്ലേപ്പുള്ളി സെൻ്റ് മേരീസ് ചർച്ച് സന്ദർശനത്തോടെയായിരുന്നു പര്യടനത്തിന്റെ തുടക്കം. വിശ്വാസി സമൂഹവുമായി സംവദിച്ച കൃഷ്ണകുമാർ പള്ളി വികാരിമാരായ ഫാദർ അൽജോ, ഫാദർ സജി എന്നിവരുടെ അനുഗ്രഹവും തേടി. തുടർന്ന് സി.എസ്. ഐ റോബിൻസൺ ചർച്ചും സന്ദർശിചു.പാലക്കാട് മാർത്തോമ പള്ളിയിലെത്തിയ സ്ഥാനാർഥി വികാരി ഫാ.ജിനു എബ്രഹാമിനെ കണ്ടും പിന്തുണ തേടി .കേരളാ ചെട്ടി മഹാ സഭ നേതാക്കളെ സന്ദർശിച്ച കൃഷ്ണ കുമാറിന്, തെരഞ്ഞെടുപ്പിൽ സമുദായത്തിന്റെ പൂർണ്ണ പിന്തുണയും ഉറപ്പ് നൽകി. തിരുനെല്ലായിൽ ചേർന്ന ജില്ലാ പൊതുയോഗമാണ് ഐക്യകണ്ഠേന എൻ.ഡി.എ ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്.കൊപ്പം, തിരുനെല്ലായി, നഗരസഭയിലെ സൂര്യ ഗാർഡൻ തുടങ്ങിയ ഭാഗങ്ങളിൽ സ്ഥാനാർത്ഥി ഭവന സന്ദർശനവും നടത്തി.

സ്ഥാനാർത്ഥിക്ക് വിവാഹ വേദിയിൽ ജയ് വിളികളുമായി വരവേൽപ്പ്.

പാലക്കാട് : എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ, വിവാഹ വേദിയിൽ ജയ് വിളികളുമായി വരവേൽപ്പ്കൊടുന്തിരിപ്പുള്ളി സ്വദേശി കെ.വി.പത്മനാഭൻ്റെയും പാർവ്വതി പത്മനാഭൻ്റയും മകൾ ശ്രീരഞ്ജനി യും കെ.എസ്.നാരായണ സ്വാമിയുടേയും പാർവ്വതി നാരായണസ്വാമിയുടെയും മകൻ സുബ്രഹ്മണിയും തമ്മിലുള്ള വിവാഹ ചടങ്ങിന് ആശംസകളുമായി സ്ഥാനാർത്ഥി സി. കൃഷ്ണ കുമാർ എത്തിയപ്പോഴാണ് ഭാരത് മാതാ കീ ജയ് വിളികളുമായി ബന്ധുക്കൾ വരവേറ്റത്.പാലക്കാട് വടക്കും തറയിലെ അശ്വതി കല്യാണ മണ്ഡപത്തിൽ ആയിരുന്നു വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *