പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ കേരളാ ചെട്ടി മഹാ സഭയുടെ പിൻതുണ എൻ.ഡി.എക്ക്. പാലക്കാട് തിരുനെല്ലായിൽ ചേർന്ന ജില്ലാ പൊതുയോഗമാണ് ഐക്യകണ്ഠേന എൻ.ഡി.എ ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്.കേരള ചെട്ടി സമുദായം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എക്കാലത്തും എൻ.ഡി.എ യും സ്ഥാനാർത്ഥി സി. കൃഷ്ണ കുമാർ ഒപ്പം നിന്നിട്ടുണ്ടെന്നും സമുദായത്തെ OBC പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് എൻ.ഡി. എ അറിയിച്ചതായും സംഘടനാ നേതാക്കൾ അറിയിച്ചു. പാലക്കാട് ജില്ലയിൽ 20000 – 25000 നും ഇടയിൽ അംഗങ്ങൾ സമുദായത്തിന് ഉള്ളതായും സംസ്ഥാന പ്രസിഡൻറ് വൈദ്യനാഥൻ പിള്ള അറിയിച്ചു.പൊതുയോഗത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ സാബന്ധിച്ചു.ജില്ലാ പ്രസിഡൻറ് കെ.വീരപ്പൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി നാരായണൻ അണ്ണക്കോടും സംസാരിച്ചു.





