Court Kerala News

ബ്ലാക്ക്ബെറി മൊബൈൽ ഫോണിന് തകരാർ, പരാതിപ്പെട്ടപ്പോൾ വാങ്ങി വെച്ച് തിരികെ നൽകിയില്ല,വിലയും നഷ്ടവും നൽകുവാൻ വിധി.

ബ്ലാക്ക്ബെറി മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ചാലക്കുടി പെരുമ്പിള്ളി വീട്ടിൽ രതീഷ് ചന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ എൻഷുർ സപ്പോർട്ട് സർവ്വീസസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. 9500 രൂപ നൽകിയാണ് ഫോൺ വാങ്ങുകയുണ്ടായത്. ഫോൺ ഉപയോഗിച്ചുവരവെ പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു. പരാതിപ്പെട്ടപ്പോൾ ഫോൺ എതിർകക്ഷി വാങ്ങിവെക്കുകയാണുണ്ടായതു്. ഫോൺ പിന്നീട് തിരിച്ചുനൽകുകയും ചെയ്തില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ഫോണിൻ്റെ വിലയായ 9500 രൂപയും വിധി തിയ്യതി മുതൽ 8% പലിശയും നഷ്ടപരിഹാരമായി 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *